നവാസ് ഷരീഫിനെതിരായ കേസുകൾ പരിഗണിക്കുന്ന ജഡ്ജിയുടെ വീടിന് നേരെ ആക്രമണം

 

Updated: Apr 16, 2018, 03:51 PM IST
 നവാസ് ഷരീഫിനെതിരായ കേസുകൾ പരിഗണിക്കുന്ന ജഡ്ജിയുടെ വീടിന് നേരെ ആക്രമണം

 

ലാ​ഹോ​ർ: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിനെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്ജിയുടെ വീടിനു നേരെ ആ​ക്ര​മ​ണം. ജ​സ്റ്റി​സ് ഇ​ജാ​സ് ഉ​ല്‍ അ​ഹ്‌​സാ​ന്‍റെ വ​സ​തി​ക്കു നേ​രെ ഞാ​യ​റാ​ഴ്ച രാ​വി​ലെ 4.30 നും ​9​നും ഇ​ട​യി​ൽ വെ​ടി​വ​യ്പു​ണ്ടാ​യി. . 

നിര്‍ണ്ണായകമായ പാ​​​​​​നാമ​​​​​​​​​​ഗേ​​​​​​റ്റ് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സി​​​​​​ൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന്‍ വിധിക്കുകയും പാ​ക് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ക്കുകയും ചെയ്ത സു​പ്രീം​കോ​ട​തി ബ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ട്ട ജഡ്ജി​യാണ് ഇ​ജാ​സ് ഉ​ല്‍ അ​ഹ്‌​സാന്‍. ഷ​രീ​ഫി​നും മ​ക്ക​ള്‍​ക്കും മ​രു​മ​ക​നും എ​തി​രാ​യ അ​ഴി​മ​തി കേ​സു​ക​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്. 

സം​ഭ​വ​ത്തോടു ബന്ധപ്പെട്ട് പാകി​സ്ഥാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​സ്റ്റി​സ് അ​ഹ്‌​സാ​ന്‍റെ വ​സ​തി​ക്ക് ശ​ക്ത​മാ​യ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ്ധ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂടാതെ ചീ​ഫ് ജ​സ്റ്റി​സ് മി​യാ​ന്‍ സ​ക്കീ​ബ് നി​സാ​ര്‍ ജ​ഡ്ജിയുടെ വ​സ​തി സ​ന്ദ​ർ​ശി​ച്ചു. 

പാ​​​​​​നാമ​​​​​​​​​​ഗേ​​​​​​റ്റ് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സി​​​​​​ൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന്‍ പാ​കിസ്ഥാന്‍ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജി വച്ചിരുന്നു. കൂടാതെ പാക് സുപ്രിം കോടതി രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പൊതുസ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനും നവാസ് ഷരീഫിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.