83 യാത്രക്കാരുമായി അ​ഫ്ഗാ​ന്‍ വി​മാ​നം ത​ക​ര്‍​ന്നു

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ യാ​ത്ര വി​മാ​നം ത​ക​ര്‍​ന്നു വീ​ണു.

Sheeba George | Updated: Jan 27, 2020, 05:28 PM IST
83 യാത്രക്കാരുമായി അ​ഫ്ഗാ​ന്‍ വി​മാ​നം ത​ക​ര്‍​ന്നു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ യാ​ത്ര വി​മാ​നം ത​ക​ര്‍​ന്നു വീ​ണു.

83 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആ​രി​യാ​ന എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു വീ​ണത് എന്നാണ് റിപ്പോര്‍ട്ട്.

പ്രാ​ദേ​ശി​ക സ​മ​യം തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദേ​ഗ് യാ​ഗ് ജി​ല്ല​യി​ലു​ള്ള ഗ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. ഈ മേഘല താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തിലാണ്.

ഹെറാത്തില്‍ നിന്ന്​ കാബൂളിലേക്ക്​ പോകുന്ന വിമാനമാണ്​ തകര്‍ന്നതെന്ന്​ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌​ പ്രവിശ്യാ വക്താവ്​ വ്യക്തമാക്കി. എന്നാല്‍ വിമാനയാത്രക്കാരെ സംബന്ധിച്ചോ ജീവനക്കാരെ സംബന്ധിച്ചോ യാതൊരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല.

അതേസമയം, താലിബാൻ അംഗങ്ങൾ വിമാനം തകര്‍ന്ന സ്ഥലത്ത് ഉണ്ടായിരുന്നതായും, കത്തിക്കയറുന്ന തീ അണയ്ക്കാൻ ശ്രമിച്ചതായും മിറര്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.