കാബുൾ: അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകര്ന്നു വീണു. അഫ്ഗാനിലെ വടക്കു കിഴക്കു ഭാഗത്തുള്ള ടോപ്ഖാന മലനിരകളിലാണ് തകർന്നു വീണത്. ഇതുവരെ മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രാക്കാരിൽ ഇന്ത്യക്കാർ ഉണ്ടോ എന്ന് സംബന്ധിച്ച കാര്യങ്ങളിലും ഇതുവരെവ്യക്തത ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.
അപകടം ഉണ്ടായ സമയത്ത് ഇന്ത്യൻ വിമാനമാണ് തകർന്നത് എന്ന തരത്തിൽ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വിമാനമാണ് അപകടത്തിൽ പെട്ടത് എന്ന അഫ്ഗാൻ ഏജൻസിയുടെ വാർത്ത ഡിജിസിഎ തള്ളി. മൊറോക്കൻ വിമാനമായ Df10 ആണ് തകർന്നതെന്നാണ് ലഭിക്കുന്ന വിവരം.
Updating...