കൊളംബോ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന സെന്റ് ആന്റണീസ് ദേവാലയം സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയും ചെയ്തു.
11 ഇന്ത്യക്കാരടക്കം 250 ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ നേതാവാണ് നരേന്ദ്രമോദി.
മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം ശ്രീലങ്കയിലെത്തിയത്. കൊളംബോ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗ നരേന്ദ്രമോദിയെ സ്വീകരിച്ചു.
ശ്രീലങ്കയില്‍ ഇത് മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു.