സമൂഹ മാധ്യമത്തില്‍ പങ്കുവച്ച തന്‍റെ ചിത്രത്തിനു താഴെ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്ത യുവാവിനെ നേരിട്ട് കണ്ട് ചലച്ചിത്ര താരം അപര്‍ണ നായര്‍.
അശ്ലീല കമന്‍റ് പങ്കുവച്ച യുവാവിനെതിരെ താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് സൈബര്‍ സെല്‍ ഇരുവരെയും വിളിപ്പിച്ചിരുന്നു. അപ്പോഴാണ് തനിക്കെതിരെ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്ത യുവാവിനെ അപര്‍ണ നേരിട്ട് കണ്ടത്.
മാസ്ക് നിര്‍ബന്ധം, ഇല്ലെങ്കില്‍ ആറു വര്‍ഷം തടവും 5000 രൂപ പിഴയും
സംഭവത്തിനെ കുറിച്ചും അയാള്‍ നല്‍കിയ വിശദീകരണത്തെ കുറിച്ചും അപര്‍ണ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നുവെന്നാണ് അപര്‍ണ പറയുന്നത്.
സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമാണ് അജിത്കുമാർ നല്‍കിയ വിശദീകരണമെന്നും അപര്‍ണ വ്യക്തമാക്കുന്നു.
MLAയ്ക്ക് വീട്ടില്‍ കയറാന്‍ 'വിലക്ക്', വീട്ടുപടിക്കല്‍ നിന്നാല്‍ ഭാര്യയെ കാണാം...
പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് പരാതി പിൻവലിച്ചതായും താരം പറഞ്ഞു. അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.യതായി താരം വ്യക്തമാക്കി.
അപര്‍ണ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ് എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ... !!!
എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.
പരാതി നൽകാൻ എനിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും, ADGP മനോജ് എബ്രഹാം സാറിനും, സൈബർ പോലീസ് SI മണികണ്ഠൻ സാറിനും, ജിബിൻ ഗോപിനാഥ് & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !
NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നു.