ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇമ്മാനുവേൽ മക്രോണും മരീൻ ലെ പെന്നും തമ്മിൽ കടുത്ത പോരാട്ടം

 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 08:25 AM IST
  • തെരഞ്ഞെടുപ്പ് ചൂടിൽ ഫ്രാൻസ്
  • ഇമ്മാനുവേൽ മക്രോണും മരീൻ ലെ പെന്നും തമ്മിൽ കടുത്ത പോരാട്ടം
  • തെരഞ്ഞെടുപ്പ് ഏപ്രിൽ 24ന്
 ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇമ്മാനുവേൽ മക്രോണും മരീൻ ലെ പെന്നും തമ്മിൽ കടുത്ത പോരാട്ടം
 
പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ചൂടിലാണ് ഫ്രാൻസ്. ഏപ്രിൽ 24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തുടരുമോ, അതോ തീവ്ര വലതുപക്ഷ നിലപാടുള്ള മരീൻ ലെ പെൻ അധികാരത്തിലെത്തുമോയെന്ന് ആകാംഷയോടെ നോക്കുകയാണ് ഫ്രഞ്ച് ജനതയും ലോകരാഷ്ട്രങ്ങളും. അഭിപ്രായ  വോട്ടെടുപ്പുകൾ പ്രകാരം ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തുടരുമെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ വലിയ ഭൂരിപക്ഷം കാണില്ലെന്നും അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിക്കുന്നുണ്ട്. 
 
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനുമായുള്ള അടുത്ത സൗഹൃദമാണ് മരീൻ ലെ പെന്നിനെ വ്യത്യസ്തയാക്കുന്നത്. എതിർ ചേരി അവർക്കെതിരെ നടത്തുന്ന പ്രചാരണങ്ങളിൽ ഒന്നും ഈ അടുപ്പം തന്നെയാണ്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ അവർക്കെതിരെ പല പ്രചാരണങ്ങളും അഴിച്ചുവിടാൻ ഒരുപരിധി വരെ എതിർചേരിക്കായിട്ടുമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഫ്രാൻസിൽ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് ഉറപ്പ് നൽകി അധികാരത്തിലേറിയ ഇമ്മാനുവേൽ മക്രോണിന് കാര്യമായി ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം രൂക്ഷമാണ്. പണക്കാരുടെ മാത്രം പ്രസിഡന്റ് എന്നാൽ ഇമ്മാനുവേൽ മക്രോണിനെ ചിലർ വിശേഷിപ്പിക്കുന്നത്.
 
കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിനെ മുന്നോട്ട് നയിക്കാൻ മക്രോണിന് ആയിട്ടില്ലെന്ന വിമർശനവും രൂക്ഷമാണ്. എങ്കിലും മക്രോണിന്‍റെ  ക്യാംപ് വിജയ പ്രതീക്ഷയിലാണ്. മരീൻ ലെ പെൻ വിജയിച്ചാൽ അത് ഫ്രാൻസിന്‍റെ  ഇപ്പോഴുള്ള വിദേശനയത്തിലും ആഭ്യന്തര വിഷയങ്ങളിലും സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പാണ്. കുടിയേറ്റത്തെ എതി‌ർക്കുന്ന നിലപാടാണ് മരീൻ ലെ പെൻ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഇത് ഫ്രാൻസിലേക്ക് കുടിയേറാൻ താൽപര്യപ്പെടുന്നവർക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അഭയാർഥി പ്രശ്നങ്ങളിലും മരീൻ ലെ പെൻ സ്വീകരിക്കുന്ന നിലപാട് യൂറോപ്പിനാകെ നിർണായകമായേക്കും.
 
2002ൽ ജാക് ഷിറാക് മാത്രമാണ് തുടർച്ചയായി ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ള ഏക പ്രസിഡന്റ്. ആ ചരിത്രം തിരുത്താൻ ഇമ്മാനുവേൽ മക്രോണിന് സാധ്യമാകുമോയെന്നതും കണ്ടറിയണം. ഒന്നാം ഘട്ടത്തിൽ മറ്റ് പ്രസിഡന്റ് സ്ഥാനാർഥികൾക്ക് വോട്ട്ചെയ്തവരെ കൂടുതൽ സ്വാധീനിക്കുന്നവർക്കൊപ്പമാകും അവസാന വിജയം എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മരീൻ ലെ പെൻ തന്നെയായിരുന്നു ഇമ്മാനുവേൽ മക്രോണിന്‍റെ  എതിരാളി. ഇത്തവണ കൂടി പരാജയപ്പെട്ടാൽ പിന്നീട് ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മരീൻ ലെ പെന്നിന് സാധിക്കില്ല. തുടർച്ചയായി ഇവർ മൂന്ന് തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാലാണിത്.
 
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ ഉടൻ തന്നെ മറ്റൊരു വെല്ലുവിളിയും കാത്തിരിക്കുന്നുണ്ട്. ഈ വർഷം ജൂണിൽ തന്നെയാണ് ഫ്രാൻസിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കുക. അതിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ഇതിനോടകം തന്നെ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ചിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News