New Delhi: ഫ്രാൻസിലുണ്ടായ ഇസ്ലാമിക ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).
ഭീകരവാദത്തിനെതിരായ ഫ്രാൻസിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഫ്രാൻസിലെ പള്ളിയ്ക്കകത്ത് ഉണ്ടായ കത്തി ആക്രമണം ഉൾപ്പെടെ അടുത്തിടെ ഫ്രാൻസിൽ ഉണ്ടായ എല്ലാ ഇസ്ലാമിക ഭീകരാക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ എന്നും ഫ്രാൻസിനൊപ്പം ഉണ്ടാകും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ന് വൈകിട്ടാണ് ഫ്രഞ്ച് നഗരമായ നൈസിലെ ഒരു പള്ളിയ്ക്കകത്ത് ഇസ്ലാം മതമൗലിക വാദിയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടത്.
അല്ലാഹു അക്ബർ" എന്നാര്‍ത്തു വിളിച്ച അക്രമി കത്തി ഉപയോഗിച്ച് പള്ളിയ്ക്കകത്തും, പുറത്തും നിന്നിരുന്നവരെ ആക്രമിക്കുകയായിരുന്നു. ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ യായിരുന്നു സംഭവം. കൊല്ലപ്പെട്ട അദ്ധ്യാപകന് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്.
Also read: മതനിന്ദ: ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു
ഈ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.