French Rail Network Attack: ഫ്രഞ്ച് റെയില്‍വേ ശൃംഖലയില്‍ വ്യാപക ആക്രമണം

Paris Rail Network Attack: പാരിസ് ഒളിമ്പിക്സ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 05:03 PM IST
  • ഒളിമ്പിക്സ് ഉദ്ഘാടനം നടക്കാനിരിക്കെ ഫ്രഞ്ച് റെയിൽവേ ശൃംഖലയിൽ ആക്രമണം
  • അറ്റ്ലാന്റിക്, വടക്ക്, കിഴക്കന്‍ മേഖലകളിലെ റെയിൽവേ ലൈനുകളിലാണ് തീപിടിത്തം ഉണ്ടായത്
  • പ്രാധാന്യമില്ലാത്ത യാത്രകള്‍ മാറ്റി വയ്ക്കാൻ നിർദ്ദേശം
French Rail Network Attack: ഫ്രഞ്ച് റെയില്‍വേ ശൃംഖലയില്‍ വ്യാപക ആക്രമണം

പാരിസ്: ഫ്രാൻസിലെ അതിവേഗ റെയില്‍വേ ശൃംഖലയില്‍ ഭീകരാക്രമണം. ഒളിമ്പിക്സ് ഉദ്​ഘാടനം നടക്കാനിരിക്കേയാണ് ഭീകരാക്രമണം ഉണ്ടായത്. അറ്റ്‌ലാന്റിക്, വടക്ക്, കിഴക്കന്‍ മേഖലകളിലെ റെയിൽവേ ലൈനുകളിലാണ് തീപിടിത്തം ഉൾപ്പെടെ വ്യാപക ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് വലിയ ​ഗതാ​ഗതടസം നേരിട്ടു. എട്ട് ലക്ഷത്തോളം യാത്രക്കാർ ദുരിതത്തിലായി. 

ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ നെറ്റ് വര്‍ക്കിനെ തകർക്കാൻ നടത്തിയ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍ എന്‍എന്‍സിഎഫ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പുരോ​ഗമിക്കുകയാണെന്നും നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളോട് പ്രാധാന്യമില്ലാത്ത യാത്രകള്‍ മാറ്റി വയ്ക്കുവാനും എന്‍എന്‍സിഎഫ് നിർദേശം നൽകി.

ALSO READ: രജത് ജയന്തി ദിനം... കാർഗിൽ യുദ്ധ സ്മരണിയിൽ രാജ്യം; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 25 വയസ്

പാരിസ് ഒളിംബിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 7,500 അത്‌ലറ്റുകളും 300,000 കാണികളും നിരവധി വിഐപികളുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതൊരു ആസൂത്രിത നീക്കമാണെന്നും സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ പുനസ്ഥാപിക്കുന്നതിനും തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും കാലതാമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഫ്രാന്‍സിനകത്തെ പ്രധാന നഗരങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ​ഗതാ​ഗതത്തിന് ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട ട്രാക്കിലാണ് അപകടം ഉണ്ടായത്. ഒളിമ്പിക്സിനായി വിവിധ നഗരങ്ങളില്‍ നിന്നും യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ അതിവേ​ഗ ട്രെയിൻ ​ഗതാ​ഗതത്തെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ തന്നെ ആക്രമണം വിവിധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News