മോസ്കോ: COVID 19 പ്രതിരോധത്തിനായി തയാറാക്കിയ ആദ്യ വാക്സിന് ഔദ്യോഗികമായി പുറത്തിറക്കി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടി(Vladimir Putin)നാണ് കൊറോണ വൈറസ് (Corona Virus)വാക്സിന് രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിച്ചത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന് തന്റെ പെണ്മക്കളില് ഒരാളില്‍ കുത്തിവച്ചെന്നും പുടിന് അറിയിച്ചു.
ഈ വാക്സിന് COVID 19-ല്‍ നിന്നും ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്നു വാക്സിന് (Corona Vaccine) പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, ഇത് ലോകത്തിനു പ്രധാനമായ ഒരു ഘട്ടമാണെന്നും വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
COVID 19 ആദ്യ വാക്സിന് നാളെ; രജിസ്റ്റര്‍ ചെയ്യുന്നത് റഷ്യ വികസിപ്പിച്ച വാക്സിന്
''ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് വാക്സിന് രജിസ്റ്റര്‍ ചെയ്തത്. വ്യവസ്ഥകളോടെയാണ് വാക്സിന് രജിസ്ട്രെഷന് പൂര്‍ത്തിയാക്കിയത്. ഉത്പാദനം തുടരുമ്പോള്‍ പരീക്ഷങ്ങളും പുരോഗമിക്കും.'' -റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ അറിയിച്ചു. ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്.