Russia - Ukraine War : 4300 റഷ്യൻ സൈനികരെ വധിച്ചു; 706 സൈനിക വാഹനങ്ങൾ തകർത്തു: യുക്രൈൻ

Ukriane - Russia Crisis : യുക്രൈനിന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ സായ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 04:31 PM IST
  • യുക്രൈനിന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ സായ് ആണ് കണക്കുകൾ പുറത്ത് വിട്ടത്.
  • അത് കൂടാതെ 706 സൈനിക വാഹനങ്ങളും, 146 ടാങ്കുകളും, 26 ഹെലികോപ്റ്ററുകളും, 27 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി അറിയിച്ചു.
  • യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ 26 വരെയുള്ള കണക്കുകളാണ് ഇതെന്നാണ് അറിയിച്ചിരിക്കുന്നത്.
Russia - Ukraine War : 4300 റഷ്യൻ സൈനികരെ വധിച്ചു; 706 സൈനിക വാഹനങ്ങൾ തകർത്തു: യുക്രൈൻ

റഷ്യ - യുക്രൈൻ യുദ്ധം നാലാം ദിവസവും രൂക്ഷമായി തന്നെ തുടരുമ്പോൾ റഷ്യയുടെ 4300 സൈനികരെ വധിച്ചതായി യുക്രൈൻ. യുക്രൈനിന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ സായ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. അത് കൂടാതെ 706 സൈനിക വാഹനങ്ങളും, 146 ടാങ്കുകളും, 26 ഹെലികോപ്റ്ററുകളും, 27 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി അറിയിച്ചു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ 26 വരെയുള്ള കണക്കുകളാണ് ഇതെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം യുക്രൈനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ആവർത്തിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. ബെലാറസിൽ വച്ച് യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ക്രെംലിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അതിന് മറുപടിയുമായി യുക്രൈനും എത്തിയിരുന്നു. ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നാണ് യുക്രൈൻ നിലപാട്. മറ്റേതെങ്കിലും രാജ്യത്ത് വച്ച് ചർച്ച നടത്താമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി പറഞ്ഞു.

ALSO READ: Russia-Ukraine War: ബെലാറൂസിലേക്ക് ചർച്ചയ്ക്കില്ല, മറ്റേതെങ്കിലും രാജ്യങ്ങിളിലാകാമെന്ന് സെലെൻസ്കി

 വാർസോ, ബ്രാറ്റിസ്ലാവ, ഇസ്താംബുൾ, ബുഡാപെസ്റ്റ് അല്ലെങ്കിൽ ബാക്കു എന്നിവിടങ്ങിളിൽ എവിടെയെങ്കിലും വച്ച് ചർച്ച നടത്താമെന്ന് സെലൻസ്കി നിർദേശിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേ​ഹം ഇക്കാര്യം അറിയിച്ചത്. ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ ഒരിക്കലും തയാറാവില്ലെന്ന് സെലെൻസ്കി വ്യക്തമാക്കി. ഇതിന്റെ ചർച്ചയ്ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു.

റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചത്.

റഷ്യൻ സൈന്യം ഞായറാഴ്ച യുക്രൈനിലെ രണ്ടാമത്തെ വലിയ ന​ഗരമായ ഖാർകീവിൽ കടന്നു കയറി ആക്രമണം തുടരുകയാണ്. ഇതിനെ യുക്രൈൻ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. ഖാർകിവിൽ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News