ചൈനയിലെ വൻമതിൽ തകർത്ത് ലോകമെമ്പാടും താണ്ഡവം ആടുന്ന കോറോണ വൈറസിനെ പിടിച്ചുകെട്ടാൻ മരുന്ന് കണ്ടെത്തിയതായി റഷ്യ. ഇതിനകം പല രാജ്യങ്ങളും ഈ മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിനും മരുന്നുകളും നിർമ്മിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനിടയിലാണ് കോറോണ വൈറസ് ചികിത്സയ്ക്ക് അംഗീകരിച്ച ആദ്യത്തെ മരുന്ന് ഒരാഴ്ച്യ്ക്ക് ശേഷം രോഗികൾക്ക് നൽകാൻ റഷ്യ ഒരുങ്ങുന്നത്.
ഈ മരുന്നിന്റെ ഉപയോഗം മൂലം രാജ്യത്തെ ആരോഗ്യ സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ജനങ്ങൾക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പെട്ടെന്നാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കോറോണ (Covid19) ബാധിച്ചിരിക്കുന്ന രോഗികൾക്ക് നൽകാൻ ജൂൺ 11 മുതൽ അവിഫാവിറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആന്റിവൈറൽ മരുന്ന് ആശുപത്രികൾക്ക് നൽകുമെന്നാണ് റഷ്യ സൂചിപ്പിക്കുന്നത്.
Also read: കൊറോണ: കാണികളില്ലാതെ, IPL അടച്ചിട്ട സ്റ്റേഡിയത്തില്‍?
ഇക്കാര്യം റഷ്യയുടെ ആർഡിഎഫ് വക്താവ് റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് അറിയിച്ചത്. മാത്രമല്ല മരുന്നിന് പിന്നിലുള്ള കമ്പനി പ്രതിമാസം 60000 പേർക്ക് ചികിത്സ നൽകാനുള്ള ഉത്പാദനം നടത്തുമെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവിഫാവിർ എണ്ണ മരുന്ന് ജനിതകമായി ഫാവിപിരാവിർ എന്നറിയപ്പെടുന്നു. 90 ന്റെ അവസാനത്തില്‍ ഒരു ജാപ്പനീസ് കമ്പനി ഇത് വികസിപ്പിച്ചെടുക്കുകയും ശേഷം ആരോഗ്യസംരക്ഷണ സംവിധാനത്തിലേക്ക് നീങ്ങുമ്പോൾ ഫ്യൂജിഫിലിം അത് വാങ്ങി.
Also read: viral video: വീഴ്ചയിലും തളരാതെ ആനക്കുട്ടി...
റഷ്യയിലെ ശാസ്ത്രജ്ഞർ മരുന്ന് പരിഷ്കരിച്ചതായും ഇത് മെച്ചപ്പെടുത്തിയതായുംരണ്ടാഴ്ചയ്ക്കുള്ളിൽ മോസ്കോ ഈ പരിഷ്ക്കാരങ്ങളുടെ വിശദാംശങ്ങൾ പങ്കിടാൻ തയ്യാറാകുമെന്നും ആർഡിഎഫ് മേധാവി കിറിൽ ഡിമിട്രീവ് അറിയിച്ചു. കൂടാതെ റഷ്യൻ സർക്കാർ അംഗീകരിച്ച മരുന്നുകളുടെ ലിസ്റ്റിൽ അവിഫാവിർ ശനിയാഴ്ച ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടയിൽ അവിഗൻ എന്നറിയപ്പെടുന്ന അതെ മരുന്ന് ജപ്പാനും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇതിനായി ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രശംസയും സർക്കാർ ധനസഹായവും ലഭിച്ചെങ്കിലും കൂടുതൽ ഉപയോഗത്തിനായി ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്.