കൊറോണ: കാണികളില്ലാതെ, IPL അടച്ചിട്ട സ്റ്റേഡിയത്തില്‍?

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ IPL മത്സരങ്ങള്‍ നടത്താന്‍ വഴികള്‍ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (BCCI).

Last Updated : Jun 11, 2020, 01:52 PM IST
  • ഓഹരി ഉടമകള്‍, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, താരങ്ങള്‍, ആരാധകര്‍ എന്നിങ്ങനെയെല്ലാവരും IPL ഈ വര്‍ഷം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
  • IPL കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഗാംഗുലി പറയുന്നു.
കൊറോണ: കാണികളില്ലാതെ, IPL അടച്ചിട്ട സ്റ്റേഡിയത്തില്‍?

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ IPL മത്സരങ്ങള്‍ നടത്താന്‍ വഴികള്‍ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (BCCI).

കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്‍റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ BCCI ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ IPL (Indian Premier League) നടത്താനായി എന്തും ചെയ്യാന്‍ ഒരുക്കമാണെനാണ് പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം. 

ടൂര്‍ണമെന്‍റ് നടത്താനുള്ള എല്ലാ സാധ്യതകളു൦ BCCI തേടുമെന്ന ഗാംഗുലിയുടെ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇത് സംബന്ധിച്ച് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ബോര്‍ഡ് കത്തയച്ചിട്ടുണ്ട്. കാണികളെ ഒഴിവാക്കി മത്സരങ്ങള്‍ നടത്താനും ആലോചനയുണ്ട്. 

ഓഹരി ഉടമകള്‍, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, താരങ്ങള്‍, ആരാധകര്‍ എന്നിങ്ങനെയെല്ലാവരും IPL ഈ വര്‍ഷം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. IPL കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഗാംഗുലി പറയുന്നു. 

IPL ടൂര്‍ണമെന്‍റിന്‍റെ പതിമൂന്നാം സീസണാണ് മാര്‍ച്ച് 29ന് ആരംഭിക്കാനിരുന്നത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അത് ഏപ്രിലിലേക്ക് മാറ്റി. എന്നാല്‍, ലോകത്താകമാനം വ്യാപിച്ച കൊറോണ വൈറസിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. 

Trending News