ബെയ്റൂട്ട്: സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര് കൊല്ലപ്പെട്ടു.
കിഴക്കന്‍ സിറിയയിലെ ഡെയര്‍ എസോര്‍ പ്രവിശ്യയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മരിച്ചത്.
യുഫ്രട്ടീസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
സിറിയന്‍ ഭരണകൂടം റഷ്യന്‍ പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരെ യുദ്ധം ചെയ്യുന്ന മേഖലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയില്‍ കടുത്ത പോരാട്ടം തുടര്‍ന്നിരുന്നു. മിസൈല്‍ ആക്രമണങ്ങളും നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്.