അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ തട്ടിക്കൊണ്ടുപോയ വളർത്തു നായ്ക്കളെ തിരിച്ചു കിട്ടി. േലാസ്ആഞ്ചല്സ് പോലീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
രണ്ട് ദിവസം മുന്‍പാണ് അജ്ഞാത സംഘം നായകളെ തട്ടിക്കൊണ്ടു പോയത്. അതേസമയം, നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഒരു യുവതിയാണ് നായ്കളെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നായ്കളെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി ലേഡി ഗാഗ പ്രഖ്യാപിച്ചിരുന്നു. ഈ തുക (അഞ്ച് ലക്ഷം ഡോളര്‍, ഏകദേശം 3,67,98,200.00 രൂപ) യുവതിക്ക് നല്‍കുമെന്നും പോലീസ് പറഞ്ഞു.
നായ്കളെ പരിചരിക്കുന്ന റയാന്‍ ഫിഷര്‍ മൂന്ന് നായ്കളുമായി നടക്കാനിറങ്ങയപ്പോഴാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. നായ്ക്കളുടെ പരിചാരകനായ റയാന്‍ ഫിഷറിനെ വെടിവച്ച് വീഴ്ത്തിയായിരുന്നു അജ്ഞാതൻ നായ്ക്കളുമായി കടന്നു കളഞ്ഞത്. മൂന്നു നായ്കളില്‍ ഒരെണ്ണം രക്ഷപെട്ടു. രക്ഷപ്പെട്ടോടിയ നായ്യെ പിന്നീട് പോലീസ് കണ്ടെത്തി. മിസ് ഏഷ്യ എന്നായിരുന്നു ഈ നായയുടെ പേര് ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പെട്ട രണ്ട് നായ്കളാണ് മോഷണംപോയത്.
കോജി, ഗുസ്താവ് എന്നീ രണ്ട് നായ്കളെ സംഘം കൊണ്ടുപോയി. നായ്കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
നെഞ്ചിന് വെടിയേറ്റ ഫിഷർ അപകടനില തരണം ചെയ്തു. ജീവൻ പണയം വെച്ചും തന്‍റെ നായ്ക്കളെ രക്ഷിക്കാൻ ശ്രമിച്ച ഫിഷറിന് നന്ദിയും ലേഡി ഗാഗ അറിയിച്ചു. നായ്ക്കളുടെ ചിത്രം സഹിതമാണ് ലേഡി ഗാഗ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.
ഒരു സിനിമയുടെ ഷൂട്ടി൦ഗിനായി ലേഡി ഗാഗ റോമിലാണുള്ളത്. നായ്ക്കളെ ലഭിച്ചെന്ന വാർത്ത അറിഞ്ഞ ഉടനെ താരത്തിന്‍റെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി. ലേഡി ഗാഗയുടെ കാണാതായ നായ്ക്കൾ തന്നെയാണ് ഇതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തു.
Also read: Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുള്‍ഡോഗുകളും ഫ്രാന്‍സിലെ പാരീസിലുള്ള പ്രാദേശിക വകഭേദങ്ങകളും തമ്മിലുള്ള സങ്കരയിനമാന് ഗായികയുടെ നായ്കള്‍. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്കളാണ് ഇവ. 2019ല്‍ യുകെയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ നായയായിരുന്നു ഫ്രഞ്ച് ബുള്‍ഡോഗ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.