Condom Usage | മഹാമാരിക്കിടെ കോണ്ടം ഉപയോഗിക്കാൻ മറന്ന് ലോകം! കോണ്ടം വിൽപനയിൽ വൻ ഇടിവ്

ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നേരിട്ടിരിക്കുന്നത് 40 ശതമാനം ഇടിവാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 01:59 PM IST
  • ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നേരിട്ടിരിക്കുന്നത് 40 ശതമാനം ഇടിവാണ്.
  • കോവിഡ് വ്യാപനം വർധിക്കുമ്പോൾ ജനങ്ങൾ വീടുകളിൽ മാത്രം കഴിയേണ്ടി വരുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെയാണ് ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്നത്.
Condom Usage | മഹാമാരിക്കിടെ കോണ്ടം ഉപയോഗിക്കാൻ മറന്ന് ലോകം! കോണ്ടം വിൽപനയിൽ വൻ ഇടിവ്

മഹാമാരിയെ തുടർന്ന് ആളുകൾക്കിടയിൽ ലൈംഗിക ബന്ധം വർധിക്കുകയും (Sex During Pandemic) അതിലൂടെ കോണ്ടം വിൽപനയിൽ (Condom Sales) വൻ കുതിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നേരിട്ടിരിക്കുന്നത് 40 ശതമാനം ഇടിവാണ്. 

കോവിഡ് വ്യാപനം വർധിക്കുമ്പോൾ ജനങ്ങൾ വീടുകളിൽ മാത്രം കഴിയേണ്ടി വരുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെയാണ് ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്നത്. ഈ കാലയളവിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് കാരക്‌സ് ബിഎച്ച്‌ഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗോഹ് മിയ കിയാറ്റിനെ ഉദ്ധരിച്ചുകൊണ്ട് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു.

ALSO READ : പിസിഒഡി, പിസിഒഎസ് പ്രശ്നങ്ങൾ ഉണ്ടോ? മറികടക്കാം യോ​ഗയിലൂടെ

മഹാമാരിയെ തുടർന്ന് ഹോട്ടലുകളും, റിസോർട്ടുകളും മറ്റ് ലൈംഗിക ഉത്തേജൻ കേന്ദ്രങ്ങളും അടച്ച് പൂട്ടേണ്ടി വരുമ്പോൾ ഗർഭനിരോധന മാർഗ്ഗങ്ങൾക്ക് പ്രചാരണം നൽകി കൊണ്ടുള്ള സർക്കാരിന്റെ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചതും കൊണ്ട് കാരെക്സിന്റെ കോണ്ടം വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയെന്ന് ഗോഹ് പറഞ്ഞു.

ALSO READ : Immunity | പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആരോ​ഗ്യവി​ദ​ഗ്ധർ നിർദേശിക്കുന്ന മൂന്ന് കാര്യങ്ങൾ

ലോകമെമ്പാടുമുള്ള ഓരോ അഞ്ച് കോണ്ടങ്ങളിൽ ഒന്ന് നിർമ്മിക്കുന്നത് മലേഷ്യ ആസ്ഥാനമായുള്ള കാരെക്സ് കമ്പനിയാണ്. എന്നാൽ ഇപ്പോൾ അതിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാനാകാതെ നിലവിൽ കുതിച്ചുയരുന്ന മെഡിക്കൽ ഗ്ലൗസ് നിർമ്മാണ ബിസിനസ്സിലേക്ക് നീങ്ങുകയാണെന്നും ഈ വർഷം പകുതിയോടെ തായ്‌ലൻഡിൽ ഉൽപ്പാദനം ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും ഗോഹ് പറഞ്ഞു.

ALSO READ : Pregnancy Tourism : ആര്യൻ വംശത്തിലുള്ള കുട്ടികളെ വേണം; യുവതികൾ ഗർഭം ധരിക്കാൻ ലഡാക്കിലേക്ക്

ലോക്ക്ഡൗൺ ഏർപ്പെടുത്തി ആളുകളെ വീട്ടിൽ തന്നെ തുടരേണ്ടി വന്നാൽ കോണ്ടത്തിന്റെ ആവശ്യകത "ഇരട്ട അക്കത്തിൽ" വളരുമെന്ന് കാരെക്സ് മുമ്പ് പ്രവചിച്ചിരുന്നു.  ഇന്ത്യയിൽ കൂടുതൽ ഉപഭോക്താക്കളുള്ള Durex പോലുള്ള ബ്രാൻഡുകൾക്കും അതുപോലെ തന്നെ Durian-ഫ്ലേവേർഡ് പോലുള്ള സ്പെഷ്യാലിറ്റി കോണ്ടങ്ങൾക്കും വേണ്ടി കാറെക്സാണ് നിർമിക്കുന്നത്. ഇവർ പ്രതിവർഷം 5 ബില്ല്യണിലധികം കോണ്ടം നിർമ്മിക്കുകയും 140 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. എന്നാൽ കാരെക്‌സിന്റെ ഓഹരികൾ ഏകദേശം 18% ഇടിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News