വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നവരെ പോലീസ് പിടികൂടുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ അതിക്രമിച്ച് കയറുന്ന മനുഷ്യൻ അല്ലെങ്കിലോ? അതെ, യുഎസിലെ സൗത്ത് കരോലിനയിൽ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയിരിക്കുന്ന കുറ്റവാളി ഒരു പാമ്പാണ്. പാമ്പ് വീടിനുള്ളിൽ കയറി എന്ന് വീട്ടുകാർ വിളിച്ച് അറിയിച്ച ഉടൻ എത്തി പോലീസ്. പരാതി കൈകാര്യം ചെയ്തതിനെ കുറിച്ച് പോലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ലോകമെമ്പാടുമുള്ള പോലീസ് സേന ഇപ്പോൾ ബോധവൽക്കരണവും അറിയിപ്പുകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ജനപ്രീതി പിടിച്ചുപറ്റുന്നത്.
ബ്ലാക്ക് റാറ്റ് സ്നേക്ക് വീടിനുള്ളിൽ കടന്നുകയറാൻ ശ്രമിക്കുന്നു എന്ന് അറിയിച്ച് കൊണ്ടാണ് പോലീസിന് ഫോൺ കോൾ വരുന്നത്. ഉടൻ തന്നെ അതിനെ പിടികൂടാൻ സംഘം അവിടെയെത്തി. വീടിനുള്ളിൽ നിന്ന് പാമ്പിനെ പോലീസ് പിടികൂടി. പാമ്പിനും ഉദ്യോഗസ്ഥർക്കും പരിക്കുകൾ ഒന്നുമുണ്ടായില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പിടികൂടിയ പാമ്പിനെ പിന്നീട്d വനമേഖലയിലേക്ക് തുറന്നുവിട്ടു.
രസകരമായ കുറിപ്പിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട് പോലീസ്. ഒപ്പം പാമ്പിനെ പിടികൂടിയ ചിത്രങ്ങളും. ചൂടുകാലമാണ്. അത് കൊണ്ട് ഈ കുറ്റവാളിയുടെ സുഹൃത്തുക്കൾ നിങ്ങളുടെ വീട്ടിലും വരാം. അങ്ങനെ വന്നാൽ മടിക്കണ്ട, ധൈര്യമായി തങ്ങളെ വിളിച്ചോളൂ.. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ ചീഫിന് വളരെ ഇഷ്ടമാണ് എന്നും Pickens Police Department ഫേസ്ബുക്കിൽ കുറിച്ചു.
പോലീസിന്റെ ഇത്തരം സൗഹൃദപരമായ പോസ്റ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.