ശ്രീലങ്കയുടെ 'ഇന്ത്യാ ഫസ്റ്റ്' നയം ചൈനയ്ക്ക് തിരിച്ചടി!

ശ്രീലങ്ക അവരുടെ വിദേശനയം വ്യക്തമാക്കിയത് നയതന്ത്ര തലത്തില്‍ ഇന്ത്യയ്ക്ക് നേട്ടമായി.

Last Updated : Aug 27, 2020, 11:28 AM IST
  • നേരത്തെ ചൈന അനുകൂല നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ്‌ മഹിന്ദ രാജപക്സെ
  • ചൈനയ്ക്ക് തങ്ങളുടെ തുറമുഖം പാട്ടത്തിന് നല്‍കിയത് ഒരു അബദ്ധമായെന്ന് ശ്രീലങ്ക
  • വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കന്‍ വിദേശ കാര്യമന്ത്രി ദിനേശ് ഗുണ വര്‍ദ്ധനെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി
  • പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാര്‍
ശ്രീലങ്കയുടെ 'ഇന്ത്യാ ഫസ്റ്റ്' നയം ചൈനയ്ക്ക് തിരിച്ചടി!

കൊളംബോ:ശ്രീലങ്ക അവരുടെ വിദേശനയം വ്യക്തമാക്കിയത് നയതന്ത്ര തലത്തില്‍ ഇന്ത്യയ്ക്ക് നേട്ടമായി.

ചൈന ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്ക്‌ ശ്രീലങ്ക കേന്ദ്രമാക്കി മാറ്റുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക അവരുടെ നിലപാട് വ്യക്തമാക്കിയത്.

നാളുകളായുള്ള ഇന്ത്യയുടെ ആഗ്രഹമാണ് അയല്‍ രാജ്യമായ ശ്രീലങ്കയുമായി മികച്ച ബന്ധം എന്നത്.
എന്നാല്‍ പലപ്പോഴും ശ്രീലങ്ക ഇന്ത്യയെ മറികടന്ന് ചൈനയുമായി നയതന്ത്ര തലത്തിലും സൈനിക തലത്തിലും സഹകരിക്കുന്ന 
സമീപനമാണ് സ്വീകരിച്ചത്.

എന്നാലിപ്പോള്‍ ശ്രീലങ്കയില്‍ രാജപക്സെ സഹോദരങ്ങള്‍ പ്രസിഡന്‍ഡ്,പ്രധാനമന്ത്രി പദങ്ങളില്‍ ഇരിക്കുമ്പോള്‍ 
തന്നെ ഇന്ത്യ ആദ്യം എന്ന വിദേശ നയം അവര്‍ സ്വീകരിക്കുകയാണ്.

മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് അദ്ധേഹം വീണ്ടും ചൈന അനുകൂല നിലപാട് 
സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു,നേരത്തെ ചൈന അനുകൂല നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ്‌ മഹിന്ദ രാജപക്സെ,
എന്നാല്‍ കഴിഞ്ഞ തവണത്തെ തന്‍റെ പരാജയത്തിന് കാരണം ചൈന അനുകൂല നിലപാടാണെന്ന് മഹിന്ദയും തിരിച്ചറിഞ്ഞു.

ഇപ്പോള്‍ ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയനാത് കൊളോംബാഗെ തന്നെ ഇന്ത്യ ആദ്യം എന്നതാണ് തങ്ങളുടെ നയം എന്ന് വ്യക്തമാക്കി.
ചൈനയ്ക്ക് തങ്ങളുടെ തുറമുഖം പാട്ടത്തിന് നല്‍കിയത് ഒരു അബദ്ധമായെന്ന് അദ്ധേഹം തുറന്നടിക്കുകയും ചെയ്തു.
ഇന്ത്യുയുടെ തന്ത്രപരമായ അയല്‍ക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ നിലകൊള്ളും എന്ന് തന്നെയാണ് ശ്രീലങ്ക വ്യക്തമാക്കുന്നത്.

നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കന്‍ വിദേശ കാര്യമന്ത്രി ദിനേശ് ഗുണ വര്‍ദ്ധനെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
നേരത്തെ പ്രസിഡന്‍ഡ് ഗോതാബായ രാജപക്സെ യും ഇന്ത്യയുമായി തങ്ങള്‍ നല്ലബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

Also Read:ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെയുടെ തിരിച്ച് വരവ് രാജകീയം!

പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നതിന്‍റെ സൂചനയാണ് വിദേശകാര്യ സെക്രട്ടറിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്ത്യ നല്ല അയല്‍ക്കാര്‍ ആണെന്ന് പ്രധാനമന്ത്രിയായി അധികാരം ഏറ്റുടനെ മഹിന്ദ രാജപക്സെ പറഞ്ഞിരുന്നു,ഇപ്പോള്‍ ഇന്ത്യ 
ആദ്യം എന്ന് ശ്രീലങ്ക വ്യക്തമാക്കുന്നത് നയതന്ത്ര തലത്തില്‍ ചൈനയുടെ മേല്‍ ഇന്ത്യയുടെ വിജയമാണ്.

Trending News