Omicron Covid Variant Japan : ഒമിക്രോൺ കോവിഡ് വകഭേദം : ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന ക്വാറന്റൈൻ ഏർപ്പെടുത്തി ജപ്പാൻ

ഒമിക്രോൺ കോവിഡ് വകഭേദം ആഗോളതലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് ജപ്പാൻ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 07:37 AM IST
  • ഇന്ത്യ, ഗ്രീസ്, റൊമാനിയ, നാല് യുഎസ് സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെയാണ് സൂക്ഷമമായി നിരീക്ഷിക്കുമെന്ന് ജപ്പാൻ അറിയിച്ചിരിക്കുന്നത്
  • ഞായറാഴ്ച മുതലാണ് കർശന നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്.
  • ഇവിടങ്ങളിൽ നിന്നെത്തുന്ന ജപ്പാൻ സ്വദേശികൾക്കും, വിദേശികൾക്കും ഈ നിയമം ബാധകമാണ്.
  • ഒമിക്രോൺ കോവിഡ് വകഭേദം ആഗോളതലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് ജപ്പാൻ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
Omicron Covid Variant Japan : ഒമിക്രോൺ കോവിഡ് വകഭേദം : ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന ക്വാറന്റൈൻ ഏർപ്പെടുത്തി ജപ്പാൻ

TOkyo : ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ (Omicron Covid Variant) സാഹചര്യത്തിൽ ഇന്ത്യയിൽ (India) നിന്നെത്തുന്ന യാത്രക്കാർക്ക് ജപ്പാൻ (Japan) കർശന പരിശോധനയും, ക്വാറന്റൈനും ഏർപ്പെടുത്തി. ഇന്ത്യ, ഗ്രീസ്, റൊമാനിയ, നാല് യുഎസ് സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെയാണ് സൂക്ഷമമായി നിരീക്ഷിക്കുമെന്ന് ജപ്പാൻ അറിയിച്ചിരിക്കുന്നത് 

ഞായറാഴ്ച മുതലാണ് കർശന നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. ഇവിടങ്ങളിൽ നിന്നെത്തുന്ന ജപ്പാൻ സ്വദേശികൾക്കും, വിദേശികൾക്കും ഈ നിയമം ബാധകമാണ്. ഒമിക്രോൺ കോവിഡ് വകഭേദം ആഗോളതലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് ജപ്പാൻ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ : Omicron Covid Variant : 38 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

കൊളറാഡോ, ഹവായ്, മിനസോട്ട, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന വിദേശികളും  ജാപ്പനീസ് സ്വദേശികളും അവരുടെ രണ്ടാഴ്ച ക്വാറന്റൈനിൽ മൂന്ന് ദിവസം നിർബന്ധമായും സർക്കാർ നിരീക്ഷണത്തിൽ  തന്നെ കഴിയണം. അതിന് ശേഷം ബാക്കി ദിവസങ്ങൾ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം.

ALSO READ : Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം: ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ അടിയന്തിരമായി നല്കണമെന്ന് വിദഗ്ധർ

ഒമിക്രോൺ മൂലമുള്ള വ്യാപനം തടയുന്നതിന് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് വിവരം അറിയിച്ചത്.  ജപ്പാനിൽ കോവിഡ് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധഹ് വർദ്ധിച്ചു വരുന്ന ഒരു സർക്കാർ ടാസ്‌ക് ഫോഴ്‌സാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത് .

ALSO READ : Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ നവംബ‌ർ 27ന് ഇന്ത്യ വിട്ടു

ജപ്പാനിൽ ചൊവ്വാഴ്ച ആദ്യത്തെ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള  രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജപ്പാൻ കടുത്ത യാത്ര വിളക്കുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് ഒമിക്രോൺ വകഭേദം പടർന്ന 10 ആഫ്രിക്കൻ രാജ്യങ്ങൾ  സന്ദർശിച്ചവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു . ഇതിൽ ദീർഘകാല വിസയുള്ള താമസക്കാർ ഉൾപ്പെടെ എല്ലാ വിദേശികളും ഉൾപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News