Amazon Plane Crash: മൂന്ന് കുട്ടികളും രക്ഷപ്പെട്ടു,40 ദിവസവും ആമസോൺ മഴക്കാടുകളിൽ; ആമസോണിലെ അത്ഭുത കഥ

തെക്കൻ കൊളംബിയയിൽ നിന്നും യാത്ര തിരിച്ച വിമാനമാണ് ആമസോൺ മഴക്കാടുകളുടെ മുകളിൽ വെച്ച് തകർന്ന് വീണത്

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 10:51 AM IST
  • ഇവർക്കൊപ്പമുണ്ടായിരുന്ന ഇവരുടെ അമ്മ, പൈലറ്റ്, ഒരു ബന്ധു എന്നിവരെയെല്ലാം മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു
  • കുട്ടികളുടെ മൃതദേഹം കിട്ടാത്തതിനാൽ തന്നെ ഇവർ രക്ഷപ്പെട്ടിരിക്കാമെന്ന് രക്ഷാ പ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു
  • ടേക്ക് ഒാഫ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ തന്നെ വിമാനം ഡാറിൽ നിന്നും അപ്രത്യേക്ഷമായിരുന്നു
Amazon Plane Crash: മൂന്ന് കുട്ടികളും രക്ഷപ്പെട്ടു,40 ദിവസവും ആമസോൺ മഴക്കാടുകളിൽ; ആമസോണിലെ അത്ഭുത കഥ

ബൊഗോട്ട: വിമാനാപകടത്തെത്തുടർന്ന് കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ കാണാതായ  4 കുട്ടികളെയും ജീവനോടെ കണ്ടെത്തി. ഒരുമാസത്തിലേറെയായി ഇവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ 40 ദിവസമായി ഇവരെ കാണാതായിട്ട്. 13, ഒമ്പത്, നാല്, ഒന്ന് വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. മെയ് 1-നാണ്  ഇവർ കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം അപകടത്തിൽപ്പെട്ടത്.

തെക്കൻ കൊളംബിയയിൽ നിന്നും യാത്ര തിരിച്ച വാഹനമാണ് ആമസോൺ മഴക്കാടുകളുടെ മുകളിൽ വെച്ച് തകർന്ന് വീണത്. ടേക്ക് ഒാഫ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ തന്നെ വിമാനം റഡാറിൽ നിന്നും അപ്രത്യേക്ഷമായെന്നാണ് റിപ്പോർട്ട്.

ഇവർക്കൊപ്പമുണ്ടായിരുന്ന ഇവരുടെ അമ്മ, പൈലറ്റ്, ഒരു ബന്ധു എന്നിവരെയെല്ലാം മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.എന്നാൽ കുട്ടികളുടെ മൃതദേഹം കിട്ടാത്തതിനാൽ തന്നെ ഇവർ രക്ഷപ്പെട്ടിരാക്കാമെന്ന് രക്ഷാ പ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.

 

കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോയാണ് കുട്ടികളെ എല്ലാവരെയും കണ്ടെത്തിയതായി ട്വിറ്ററിൽ അറിയിച്ചത്. സൈന്യവും രക്ഷാ പ്രവർത്തകരും കുട്ടികളുടെ ഒപ്പം നിൽക്കുന്ന ചിത്രവും ഇവർ പങ്കുവെച്ചിരുന്നു. 100-ലധികം പേരാണ് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News