കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

Last Updated : Feb 10, 2020, 07:27 AM IST
  • ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...
  • ചൈനയില്‍ യാത്ര ചെയ്തിട്ടില്ലാത്ത ആളുകള്‍ക്ക്കൂടി കൊറോണ വൈറസ് ബാധിക്കുന്നത് രോഗത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

ജനീവ: ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേയ്ക്ക്...

ചൈനയില്‍ യാത്ര ചെയ്തിട്ടില്ലാത്ത ആളുകള്‍ക്ക്കൂടി കൊറോണ വൈറസ് ബാധിക്കുന്നത് രോഗത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. "നിലവില്‍ നമ്മള്‍ ഒരു വലിയ മഞ്ഞുമലയുടെ അഗ്രം മാത്രമേ കാണുന്നുള്ളൂ" എന്നും വൈറസിന്‍റെ ഭീകരതയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 908 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ലോകത്താകമാനം 40,171 കേസുകളാണ് ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നത്.
 
ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 3062 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 97 പേരുടെ മരണം സ്ഥിരീകരിച്ചു.

അതേസമയം, കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന ആതിവേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഇടപെട്ടത്.

ചൈനയിൽ എന്താണ് സംഭവിക്കുന്നത് എന്നതല്ല ഈ പ്രഖ്യാപനത്തിന്‍റെ പ്രധാന കാരണം. ചൈനയ്ക്കൊപ്പം മറ്റ് രാജ്യങ്ങളിളും വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേക്ക് ഇത് പരക്കെ വ്യാപിക്കുമെന്നതാണ് ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനം തടയുന്നതിന് എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും, സഹായം വേണ്ട രാജ്യങ്ങളില്‍ അത് എത്തിച്ചുകൊടുക്കാന്‍ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും WHO തലവന്‍ വ്യക്തമാക്കി.

Trending News