ചൈനീസ് വ്യാളിക്കെതിരെ ശ്രീരാമൻ... ചിത്രം വൈറലാകുന്നു

ചൈനയ്ക്കെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിലെ സാമൂഹ്യ മാധ്യമങ്ങളിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.    

Last Updated : Jun 18, 2020, 08:13 AM IST
ചൈനീസ് വ്യാളിക്കെതിരെ ശ്രീരാമൻ... ചിത്രം വൈറലാകുന്നു

ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യൻ ചിത്രം. ചൈനക്കെതിരെ ഇന്ത്യക്ക് പിന്തുണയുമായാണ് അനേകായിരങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ശ്രീരാമൻ ചൈനീസ് വ്യാളിയെ കൊല്ലുന്ന ചിത്രം സോഷ്യൽ മീഡിയയിൽ  പങ്കുവച്ചത്. വൈറലായ ഈ ചിത്രം ഫോട്ടോ ഓഫ് ദ ഡേ ആയി തായ് വാൻ ന്യൂസ് തെരഞ്ഞെടുത്തതും ചൈനയ്ക്കെതിരായ വികാരം പ്രകടിപ്പിക്കുന്നതാണ്.

Also read: ഇന്ത്യൻ സൈന്യത്തിന്റെ ഒരു കമ്പനിയെ മുഴുവൻ ചൈന വളഞ്ഞിട്ട് കുരുക്കിലാക്കിയിരുന്നു..! 

ചൈനയ്ക്കെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിലെ സാമൂഹ്യ മാധ്യമങ്ങളിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.  ചൈനീസ് വൈറസ് കാരണം ലോകം പൊറുതിമുട്ടിയിരുന്ന അവസരത്തിൽ വിയറ്റ്നാം, തായ്വാൻ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് നേരേയും ചൈന അക്രമം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇവിടങ്ങളിലൊക്കെ ചൈനയ്ക്കെതിരായ വികാരം നിലനിൽക്കുകയാണ്. അതിനൊപ്പം ചൈന ഹോങ്കോങ്ങിലെ ജനാധിപത്യ സമരങ്ങളെ അതിശക്തമായി അടിച്ചമർത്തുകയും ചെയ്തു. ഭരണകൂട ഭീകരതയാണ് ഹോങ്കോങ്ങിലെ സമരക്കാർക്ക് നേരെ ചൈന അഴിച്ച് വിട്ടത്. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനുമൊക്കെ രംഗത്ത് വന്നിരുന്നു.

Also read: സുശാന്തിന്റെ കോൾ എടുക്കുന്നത് വെറും രണ്ട് സുഹൃത്തുക്കൾ മാത്രം...! 

ഈ അവസരത്തിലാണ് ചൈനക്കെതിരെ ഇന്ത്യൻ സൈനികർ നേടിയ ഈ ജയം ഹോങ്കോങ്ങിലും തായ് വാനിലും വിയറ്റ്നാമിലുമെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്ട്രീറ്റ് ഫൈറ്റർ എന്ന വീഡിയോ ഗെയിമിലെ ഇന്ത്യക്കാരനായ കഥാപാത്രം ധാൽസിം ചൈനീസ് കഥാപാത്രമായ ചുൻ ലി യെ തോൽപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും ഇവിടങ്ങളിലുള്ളവർ പങ്കു വയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും അതിർത്തി സംഘർഷത്തിൽ സംശയം പ്രകടിപ്പിക്കുമ്പോഴാണ് തയ് വാനും ഹോങ്കോങ്ങും ഒക്കെ ചൈനയ്ക്ക് മേൽ ഇന്ത്യൻ ജയം എന്ന് വിളിച്ച് പറഞ്ഞ് ആഘോഷിക്കുന്നത് 

ഇന്ത്യയിലെ ഒരു ഗ്രാമത്തിലുള്ള യോഗിയായ ധാൽ സിം എല്ലാവരോടും ഇഷ്ടമുള്ള നൻമയുള്ള ഒരാളാണ്. പക്ഷേ തന്റെ ഗ്രാമീണരെ ദ്രോഹിക്കാനെത്തുന്നവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുന്നയാളാണ്. സ്ട്രീറ്റ് ഫൈറ്റർ വീഡിയോ ഗെയിമിലെ പാത്രസൃഷ്ടി സത്യമായി വന്നു എന്നാണ് തയ് വാൻ മാധ്യമങ്ങൾ പറയുന്നത്. എന്തായാലും ചൈനയ്ക്കെതിരെ ഈ രാജ്യത്തെ ജനങ്ങൾ അവരുടെ വികാരം സോഷ്യൽ മീഡിയയിലൂടെ ശക്തമായി തന്നെ പ്രകടിപ്പിക്കുകയാണ്.

Trending News