Travel advisory: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്

Travel advisory: വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 10:43 AM IST
  • ഇന്ത്യാ-പാക് അതിര്‍ത്തിയിൽ സംഘർഷസാധ്യതയുണ്ട്
  • പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു
Travel advisory: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്

ന്യൂയോർക്ക്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ ജാ​ഗ്രത പാലിക്കണമെന്ന നിർദേശവുമായി യുഎസ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് അതീവ ബോധവാന്മാരായിരിക്കണം. ഇന്ത്യയിൽ ബലാത്സം​ഗ കേസുകൾ വർധിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പുതിയ ട്രാവല്‍ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ട്. 

ഇന്ത്യാ-പാക് അതിര്‍ത്തിയിൽ സംഘർഷസാധ്യതയുണ്ടെന്നും യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യാ-പാക് അതിര്‍ത്തിയിൽ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിർദേശം നൽകിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളാണ് പാകിസ്താനെതിരെ യുഎസ് ചൂണ്ടിക്കാട്ടുന്നത്. അഫ്​ഗാനിസ്ഥാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ ലെവൽ നാലിലാണ് യുഎസ് ട്രാവല്‍ അഡ്വൈസറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസില്‍ വെടിവെപ്പ്: അഞ്ചു മരണം

മാക്ഗ്രിഗർ: അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ക്ക് പുരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റത് അക്രമിക്കാണോയെന്നത് വ്യക്തമല്ല. എങ്കിലും അക്രമി പിടിയിലായതായി രാജ്യാന്തര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും നിലവിൽ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ ബന്ധമുണ്ടോയെന്നകാര്യത്തിലും ഒരു വ്യക്തതയുമില്ല.  സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. വെടിവെപ്പ് നടന്ന റസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷാവലയത്തിലാണെന്ന് ടെക്‌സസ് പൊതുസുരക്ഷ ഏജന്‍സി അറിയിച്ചു. ഇതുനിടയിൽ മരിച്ച അഞ്ചുപേര്‍ക്കും വെടിയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പൊതുസുരക്ഷ ഏജന്‍സി വക്താവ് സര്‍ജന്റ് റയാന്‍ ഹൊവാര്‍ഡ് വിസമ്മതിക്കുകയും പലരുടെയും മരണകാരണം വ്യക്തമല്ലെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News