'സമാധാനത്തിനുള്ള Nobel Prize എനിക്ക് തന്നെ' -Donald Trump

ഇസ്രയേലും യുഎഇ(UAE)യുമായി സമാധാന കരാര്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ച ട്രംപിനെ മുന്‍പ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര(Nobel Prize)ത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

Written by - Sneha Aniyan | Last Updated : Sep 21, 2020, 11:19 AM IST
  • നോര്‍വേ പാര്‍ലമെന്‍റ് അംഗമായ ട്രൈബ്രിംഗ് ജെഡെയാണ് ട്രംപിനെ 2021ലെ നൊബേലിന് ശുപാര്‍ശ ചെയ്തത്.
  • നോര്‍ത്ത് കരോളിനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
'സമാധാനത്തിനുള്ള Nobel Prize എനിക്ക് തന്നെ' -Donald Trump

വാഷിംഗ്‌ടണ്‍: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര൦ തനിക്ക് തന്നെയെന്ന് ഉറപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണാൾഡ് ട്രംപ് (Donald Trump).

White house ലക്ഷ്യമാക്കി എത്തിയ മാരക വിഷമടങ്ങിയ കത്ത് കാനഡയില്‍ നിന്ന്?

സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്കായിരിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര(Nobel peace prize)മെന്ന് നോര്‍ത്ത് കരോളിനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. 

കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും....!! പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ഇസ്രയേലും യുഎഇ(UAE)യുമായി സമാധാന കരാര്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ച ട്രംപിനെ മുന്‍പ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര(Nobel Prize)ത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നോര്‍വേ പാര്‍ലമെന്‍റ് അംഗമായ ട്രൈബ്രിംഗ് ജെഡെയാണ് ട്രംപിനെ 2021ലെ നൊബേലിന് ശുപാര്‍ശ ചെയ്തത്. 

കോവിഡ് പ്രതിരോധം; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചതായി ട്രംപ്...!!

ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഒന്നായിരുന്നു കൊസോവോ ലിബറേഷന്‍ ആര്‍മി-സെര്‍ബിയന്‍ പോരാട്ടം. സെപ്റ്റംബര്‍ ആദ്യ വാരം വൈറ്റ് ഹൗസ് (White House) സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിക്കും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സമാധാനപരമായ മുന്നേറ്റം ചര്‍ച്ചയിലൂടെ നേടാന്‍ കഴിഞ്ഞില്ല.

കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റായാല്‍ അത് വലിയ 'അപമാനം'..!!

രാഷ്ട്രീയക്കാർ, പ്രൊഫസർമാർ, മുൻ സമ്മാനജേതാക്കൾ എന്നിവരുൾപ്പെടെയുള്ള പൊതുവ്യക്തികൾക്ക് നൊബേല്‍ സമാധാനത്തിനു അര്‍ഹാരയവരെ നാമനിര്‍ദേശം ചെയ്യാന്‍ അര്‍ഹതയുണ്ട്.

More Stories

Trending News