മിഷേലിന്റെ നെക്ലസ് വൈറലാകാൻ ഒരു കാരണമുണ്ട്.. അറിയണ്ടേ?

തിങ്കളാഴ്ച രാത്രി വിർച്വലായി  നടന്ന ഡെമോക്രാറ്റിക് നാഷണൽ  കൺവെൻഷനിടെ മിഷേൽ നടത്തിയ ഈ പരമാർശങ്ങൾക്കൊപ്പം ശ്രദ്ധിക്കപ്പെട്ടത് മറ്റൊന്നായിരുന്നു.      

Last Updated : Aug 19, 2020, 06:49 PM IST
    • വോട്ട് ചെയ്യലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മിഷേൽ അണിഞ്ഞിരുന്ന നെക്ലസിലും അതിന്റെ സിംബലും പെട്ടെന്നാണ് പലരും ശ്രദ്ധിച്ചത്.
    • വോട്ട് എന്ന വാക്കിന്റെ ഇംഗ്ലീഷ് അക്ഷരങ്ങൾ കോർത്ത സ്വർണമാലയാണ് മിഷേൽ ധരിച്ചിരുന്നത്.
മിഷേലിന്റെ നെക്ലസ് വൈറലാകാൻ ഒരു കാരണമുണ്ട്.. അറിയണ്ടേ?

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകർത്തു നടക്കുകയാണ്.  ഇതിനിടെ ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രഥമ വനിത മിഷേൽ ഒബാമ (Michelle Obama) രംഗത്തെത്തിയതും  വലിയ വാർത്തയായിരുന്നു.  അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപ് എന്നാണ് മിഷേൽ പറഞ്ഞത്. 

Also read:  ഉത്തരകൊറിയയിൽ ഭക്ഷ്യ ക്ഷാമം; വളർത്തു നായ്ക്കളെ നോട്ടമിട്ട് കിം..!

തിങ്കളാഴ്ച രാത്രി വിർച്വലായി  നടന്ന ഡെമോക്രാറ്റിക് നാഷണൽ  കൺവെൻഷനിടെ മിഷേൽ നടത്തിയ ഈ പരമാർശങ്ങൾക്കൊപ്പം ശ്രദ്ധിക്കപ്പെട്ടത് മറ്റൊന്നായിരുന്നു.  അത് വേറൊന്നും അല്ല മിഷേലിന്റെ നെക്ലസാണ്. നെക്ലസ് ഇത്രയും ശ്രദ്ധിക്കാൻ ഒരു കാരണവുമുണ്ട്.  വോട്ട് ചെയ്യലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മിഷേൽ അണിഞ്ഞിരുന്ന നെക്ലസിലും അതിലെ സിംബലും പെട്ടെന്നാണ് പലരും ശ്രദ്ധിച്ചത്.  വോട്ട് എന്ന വാക്കിന്റെ  ഇംഗ്ലീഷ് അക്ഷരങ്ങൾ കോർത്ത സ്വർണമാലയാണ് മിഷേൽ ധരിച്ചിരുന്നത്. 

Also read: viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ! 

സംഗതി പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.  പലരും നെക്ലസിന്റെ വിശദാംശങ്ങൾ  സോഷ്യൽ മീഡിയയിൽ തപ്പുകയും ചെയ്തു.  ചിലർ അതെ നെക്ലസിന് ഓർഡർ  ചെയ്യുകയും ചെയ്തു.  ഈ നെക്ലസിനെക്കുറിച്ച് നിരവധി ട്വീറ്റുകളും  വന്നു.  പലരും പെട്ടെന്ന് അതിലെ അക്ഷരങ്ങൾ LOVE എന്നാണ് കരുതിയത് പിന്നെയാണ് അത് VOTE എന്നാണെന്ന് മനസിലായത് എന്നു ഒരാൾ ട്വീറ്റ് ചെയ്തിരുന്നു.  

ലോസ് ആഞ്ജലീസ്  ആസ്ഥാനമായുള്ള  ബെയ്ചാരിയാണ് മിഷേലിന് വേണ്ടി ഈ നെക്ലസ് പ്രത്യേകം  പണികഴിപ്പിച്ചത്.  295 യുഎസ്  ഡോളറാണ് ഇതിന്റെ വില.   

More Stories

Trending News