അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ 50 പേര് മരിച്ചു

അഫ്ഗാനിലെ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ 50 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കാബൂളിലെ ദേ മസാങ്​സർക്കിളിൽ ഷിയാ സമൂഹം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ ​പെട്ടവരാണ് ‍. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി.

Last Updated : Jul 23, 2016, 07:10 PM IST
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ 50 പേര് മരിച്ചു

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ 50 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കാബൂളിലെ ദേ മസാങ്​സർക്കിളിൽ ഷിയാ സമൂഹം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ ​പെട്ടവരാണ് ‍. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി.

രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പോലീസുകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് പ്രദേശത്ത് കൂടി 500 കെ.വി ഇലക്ട്രിക് ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങളാണ് രംഗത്തെത്തിയിരുന്നത്. അതുകൊണ്ടുതന്നെമരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Trending News