Umrah Pilgrims: ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കും മുമ്പ് മടങ്ങണം; സൗദി അധികൃതര്‍

വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നത് ചട്ട ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Oct 30, 2022, 07:58 PM IST
  • ഉംറ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
  • ഈ കാലയളവിൽ മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ തീർഥാടകന് സ്വാതന്ത്ര്യമുണ്ട്.
  • തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്.
Umrah Pilgrims: ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കും മുമ്പ് മടങ്ങണം; സൗദി അധികൃതര്‍

റിയാദ്: വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വിദേശ ഉംറ തീർഥാടകർ സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം. ഉംറ കർമങ്ങൾ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയിരിക്കണം. അതിന് ശേഷം രാജ്യത്ത് താമസിക്കുന്ന ചട്ടലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഉംറ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ തീർഥാടകന് സ്വാതന്ത്ര്യമുണ്ട്. തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News