യുഎസിന്റെ (US) ആദ്യ വനിതാ വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris) ടാൻസാനിയയുടെ ആദ്യ വനിത പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചു. മാർച്ച് 19 നാണ് ടാൻസാനിയയുടെ പ്രസിഡന്റായി സമിയ സുലുഹു ഹസൻ ചുമതലയേറ്റത്. ഇത് കൂടാതെ ടാൻസാനിയയുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ യുഎസ് തയ്യാറാണെന്നും കമല ഹാരിസ് അറിയിച്ചു.
Sending best wishes to @SuluhuSamia following her swearing in as Tanzania's new President - the first woman to hold the office. The United States stands ready to work with you to strengthen relations between our countries.
— Vice President Kamala Harris (@VP) March 20, 2021
ഞായറാഴ്ച്ചയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെ സമിയ സുലുഹു ഹസന് അഭിനന്ദനം അറിയിച്ച് കൊണ്ട് കമല ഹാരിസ് (Kamala Harris) രംഗത്തെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന ആദ്യ വനിതയും കറുത്ത വർഗ്ഗക്കാരിയും കമല ഹരിസായിരുന്നു.
2015 ലാണ് സമിയ സുലുഹു ഹസനെ ആദ്യം വൈസ് പ്രസിഡന്റായി (Vice President) തെരഞ്ഞെടുത്തത്. പ്രസിഡന്റായിരുന്ന ജോൺ മാഗ്ഫുലിയുടെ മരണത്തെ തുടർന്നാണ് സമിയ സുലുഹു ഹസൻ പ്രസിഡന്റായി ചുമതലയേറ്റത്. മാർച്ച് 17 നായിരുന്നു പ്രസിഡന്റായിരുന്ന ജോൺ മാഗ്ഫുലി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം മരണപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ALSO READ: ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമിക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു, ആദ്യ തരംഗം കരയുടെ അടുത്ത്
ജോൺ മാഗ്ഫുലി അതിന് മുമ്പ് രണ്ടാഴ്ചയായി ചൂണ്ടി കാട്ടി ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്ന് വന്നിരുന്നു. ആഫ്രിക്കയിൽ രോഗം രൂക്ഷമായ സമയമായിരിന്നിട്ടും ഫെബ്രുവരി 27ന് ശേഷം അദ്ദേഹം ഔദ്യോഗിക കാര്യങ്ങൾക്ക് വരാതിരുന്നത് അദ്ദേഹം കോവിഡ് (Covid 19) ബാധിച്ചതിനാലാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു . എന്നാൽ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
ALSO READ: UK Prime Minster Boris Johnson AstraZeneca കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
സമിയ സുലുഹു ഹസന്റെ ഭരണം ജോൺ മാഗ്ഫുലിയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകൾ എതിർത്താലും തന്റെ തീരുമാനങ്ങൾ അടിച്ച് ഏൽപ്പിക്കാൻ മാഗ്ഫുലി ശ്രമിക്കാറുണ്ടെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന് ബുൾഡോസ്സർ എന്നും പേര് വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഗവണ്മെന്റ് (Government) ഈ ആരോപണങ്ങളെ എല്ലാം തന്നെ തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...