Yangon, Myanmar: മ്യാന്മാർ (Myanmar) പട്ടാള ഭരണകൂടം (Military Coup) തടവിലാക്കിയിരുന്ന അമേരിക്കൻ മാധ്യമപ്രവര്ത്തകന് (US Journalist) 11 വര്ഷം തടവ് വിധിച്ചു. മ്യാന്മാർ പട്ടാള കോടതിയാണ് (Myanmar Military Court) തടവ് വിധിച്ചത്. നിയമവിരുദ്ധമായി സംഘടിക്കൽ, സൈന്യത്തിനെതിരായ പ്രേരണ ചെലുത്താൽ, വിസ ചട്ടങ്ങൾ ലംഘിക്കൽ എന്നിവയ്ക്കാണ് ശിക്ഷയെന്ന് ഇന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ അറിയിച്ചു.
മ്യാന്മാറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തതോടെ മാധ്യമ പ്രവർത്തകർക്ക് എതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്. നിരവധി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മ്യാന്മർ പട്ടാള ഭരണകൂടത്തിനോടുള്ള വിയോജിപ്പ് പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചതിനാണ് നിരവധി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പട്ടാള ഭരണകൂടത്തിനെതിരെയുള്ള സമരങ്ങൾക്കിടയിൽ 1200 ൽ പരം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
മ്യാൻമറിലെ ഒരു പ്രാദേശിക മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നു ഡാനി ഫെൻസ്റ്റർ എന്ന മാധ്യമപ്രവർത്തകനാണ് ഇപ്പോൾ ഹാടവ് വിധിച്ചിരിക്കുന്നത്. ഒരു വർഷത്തിന് മുമ്പാണ് ഡാനിയെ അറസ്റ്റ് ചെയ്‌തത്. തന്റെ കുടുമ്ബത്തിനെ സന്ദർശിക്കാൻ മ്യാന്മറിൽ നിന്ന് മടങ്ങാൻ ഒരുങ്ങവെയായിരുന്നു അറസ്റ്റ്.
വിധിക്കെതിരേ അപ്പീൽ പോകുന്നതിനെ കുറിച്ച് തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ഡാനിയുടെ അഭിഭാഷകൻ അറിയിച്ചു. തടവിൽ കഴിയുന്ന സമയത്ത് ഫെൻസ്റ്ററിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആണ് വിവരം. ഫെൻസ്റ്ററിന്റെ കുടുംബാംഗങ്ങളാണ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോൾ ഈ വിവരം അറിയിച്ചത്.
ഒക്‌ടോബർ 31 ന് യുഎസ് കോൺസുലർ ഉദ്യോഗസ്ഥരുമായി ആണ് അവസാനമായി ഫെൻസ്റ്റർ സംസാരിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് തിങ്കളാഴ്ച പറഞ്ഞു. ഫെബ്രുവരിയിൽ നടന്ന അട്ടിമറിക്ക് ശേഷം മ്യാൻമറിൽ കടുത്ത അരാജകത്വമാണ് അരങ്ങേറിയിരുന്നത്. വ്യാപകമായ ജനാധിപത്യ പ്രതിഷേധങ്ങളെ തകർക്കാനും വിയോജിപ്പുകളെ ഇല്ലാതാക്കാനും സൈന്യം ശ്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...