'മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ, പുതിയ മുദ്രാവാക്യവുമായി ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിന് (US President Election) ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ രംഗത്തും വാശിയേറുകയാണ്... 

Last Updated : Oct 19, 2020, 04:48 PM IST
  • US President Electionന് ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ രംഗത്തും വാശിയേറുകയാണ്...
  • മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ.'എന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്.
'മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ, പുതിയ മുദ്രാവാക്യവുമായി ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിന് (US President Election) ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ രംഗത്തും വാശിയേറുകയാണ്... 

റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി  ഡൊണള്‍ഡ് ട്രംപും (Donald Trump) ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും (Joe Biden) തമ്മില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍  ശക്തമായ  വാക് പോരാണ്‌ നടക്കുന്നത്.

അതേസമയം, അമേരിക്കയില്‍ കോവിഡ്‌  (COVID-19) വ്യാപനം തീവ്രമാവുകയാണ്, ഒപ്പം വാക്സിന്‍  നിര്‍മ്മാണം സംബന്ധിച്ച് ട്രംപ് ഭരണകൂടം പ്രസ്താവനകള്‍ തുടരുകയാണ്...  ഈ സാഹചര്യത്തില്‍   ട്രംപിനെതിരെ മൂര്‍ച്ഛയേറിയ ട്വീറ്റുമായി ഡെമോക്രാറ്റിക്  പ്രസിഡന്‍റ്  സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ എത്തിയിരിയ്ക്കുകയാണ്. മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ.'എന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്.

ട്രംപിനുനേരെ ബൈഡന്‍ കോവിഡ്  പ്രതിരോധം തന്നെയാണ് റാലികളില്‍ മുഖ്യ ആയുധമാക്കിയിരിയ്ക്കുന്നത്.   മായ പോലെ കോവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവനയെന്നും എന്നാല്‍, ഇപ്പോഴും വൈറസ് രാജ്യത്തെ ആളുകളുടെ ജീവന്‍ അപഹരിക്കുകയാണ് എന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

Also read: ആദ്യം Trump കോവിഡ് മുക്തനാകട്ടെ, അതിനു ശേഷമാകാം സംവാദ൦, എതിര്‍പ്പുമായി ജോ ബൈഡന്‍

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെന്നായിരുന്നു  ഡൊണാള്‍ഡ് ട്രംപിന്‍റെ പരിഹാസം.  ഇത്രയും മോശം സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്നും  ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കമ്യൂണിസം കൊണ്ടുവരുമെന്നും, ക്രിമിനലുകളായ കുടിയേറ്റക്കാരുടെ ഒഴുക്കായിരിക്കും പിന്നീട് ഉണ്ടാവുകയെന്നും  ട്രംപ് അഭിപ്രായപ്പെട്ടു.

 

More Stories

Trending News