സ്വവര്‍ഗാനുരാഗം; 'മഴവില്‍' ടര്‍ബനണിഞ്ഞ് സിഖ് യുവാവ്‍!!

സ്വവര്‍ഗാനുരാഗിയാണെന്ന് അഭിമാനത്തോടെ തുറന്ന് പറയാന്‍ പ്രചോദനം നല്‍കി സിഖ് യുവാവിന്‍റെ ട്വീറ്റ്. 

Last Updated : Jun 4, 2019, 03:46 PM IST
 സ്വവര്‍ഗാനുരാഗം; 'മഴവില്‍' ടര്‍ബനണിഞ്ഞ് സിഖ് യുവാവ്‍!!

സ്വവര്‍ഗാനുരാഗിയാണെന്ന് അഭിമാനത്തോടെ തുറന്ന് പറയാന്‍ പ്രചോദനം നല്‍കി സിഖ് യുവാവിന്‍റെ ട്വീറ്റ്. 

യുഎസില്‍ സൈക്കോളജിസ്റ്റായ ജിവാന്ദീപ് കോഹ്‌ലി എന്ന യുവാവാണ് റെയിന്‍ബോ ടര്‍ബനണിഞ്ഞ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

സ്വവര്‍ഗാനുരാഗിയായതില്‍ അഭിമാനമുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കോഹ്‌ലി പറഞ്ഞു. 

കൂടാതെ, അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തങ്ങളില്‍ സജീവമായി തുടരുമെന്നും കോഹ്‌ലി പറയുന്നു.

സാധാരണ കറുത്ത ടര്‍ബനൊപ്പ൦ നിറങ്ങളുള്ള തുണികള്‍ കൂട്ടിചേര്‍ത്താണ് കോഹ്‌ലി ടര്‍ബന്‍ തയറാക്കിയിരിക്കുന്നത്. 

ഏകദേശം ഒരു മണിക്കൂര്‍ ചിലവഴിച്ചാണ് ടര്‍ബന്‍ കെട്ടിയതെന്നാണ് കോഹ്‌ലി പറയുന്നത്.കെട്ടിയും അഴിച്ചും ഒടുവില്‍ മികച്ച ടര്‍ബന്‍ തന്നെ തയാറാക്കാന്‍ സാധിച്ചെന്നും കോഹ്‌ലി വ്യക്തമാക്കി. 

Trending News