Viral Video : തത്തകൾ പ്രണയിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Parrot Love Video : മുഹമ്മദ് മുഹ്സിൻ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 04:54 PM IST
  • മുഹമ്മദ് മുഹ്സിൻ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഈ വീഡിയോയിൽ രണ്ട് തത്തകൾ ഒരു മരക്കൊമ്പിൽ ഇരിക്കുന്നത് കാണാം.
  • ഇവ രണ്ടും തമ്മിൽ സ്നേഹിക്കുകയും ഭക്ഷണം പങ്കുവെക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
Viral Video : തത്തകൾ പ്രണയിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനും ട്രോളുകൾ വായിക്കാനുമാണ്. ഏകാന്തതയും, ഉത്കണ്ഠയും, സ്‌ട്രെസും ഒക്കെ ആളുകളെ ഏറെ അലട്ടുന്ന സമയമാണിത്. ഇതിൽ നിന്നെല്ലാം തന്നെ താത്ക്കാലിക ആശ്വാസം കണ്ടെത്താൻ ആളുകളെ ഇത്തരം വീഡിയോകളും മറ്റും സഹായിക്കാറുണ്ട്. അതിനാൽ തന്നെ  ദിനം പ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്.ഇത്തരത്തിൽ  ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, സിനിമകളിലെ കോമഡികളും, യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ ആളുകൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വിഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താത്‌പര്യമുണ്ട്. ഇപ്പോൾ രണ്ട് തത്തകൾ പ്രണയിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കണ്ട് വരുന്ന പക്ഷികളാണ് തത്തകൾ. സിറ്റാസിൻസ് എന്നും ഇവയ്ക്ക് പേരുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി പച്ച നിറമുള്ള തത്തകളെയാണ് കാണാറുള്ളത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീല, ചുവപ്പ്, മഞ്ഞ, വെള്ള തുടങ്ങി പലനിറങ്ങളിൽ ഉള്ള തത്തകൾ ഉണ്ട്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തത്തകളെ സാധാരണയായി കണ്ടുവരാറുള്ളത്. വിത്തുകൾ, പരിപ്പ്, പഴങ്ങൾ, പൂമൊട്ടുകൾ, സസ്യങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് തത്തകൾ സാധാരണയായി കഴിക്കാറുള്ളത്. മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവാണ് ആളുകൾക്ക് തത്തയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം. രണ്ട് തത്തകളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : മരത്തിൽ കയറുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

മുഹമ്മദ് മുഹ്സിൻ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ രണ്ട്  തത്തകൾ ഒരു മരക്കൊമ്പിൽ ഇരിക്കുന്നത് കാണാം. ഇവ രണ്ടും തമ്മിൽ സ്നേഹിക്കുകയും ഭക്ഷണം പങ്കുവെക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോ  ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. കൂടാതെ നിരവധി പേർ വീഡിയോയ്ക്ക് കമ്മന്റും ലൈക്കുമായും എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News