Viral Video: കരടിയുടെ കടൽ കുളി വൈറലായി; കക്ഷി വേക്കേഷനിൽ?

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. വലിയ ജനത്തിരക്കിനിടയിൽ കടലിൽ ഒരു കുളിയും പാസാക്കി ചാടി പോകുന്ന കരടിയാണ് വീഡിയോയിലുള്ളത്

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 04:59 PM IST
  • അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്
  • 20 ലക്ഷത്തിലധികം പേരാണ് വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്
  • കഴിഞ്ഞ ദിവസം 11 മണിക്ക് ട്വീറ്റ് ചെയ്ത വീഡിയോക്ക് ഇതുവരെ 569 റീ ട്വീറ്റുകളാണ് ലഭിച്ചത്
Viral Video: കരടിയുടെ കടൽ കുളി വൈറലായി; കക്ഷി വേക്കേഷനിൽ?

സോഷ്യൽ മീഡിയ എപ്പോഴും നമ്മെ അതിശയിപ്പിച്ചു കൊണ്ടിരിക്കും. അത് വീഡിയോ ആയോ പോസ്റ്റായോ അല്ലെങ്കിലൊരു ചിത്രമായോ ആയിരിക്കും എത്തുക. അത്തരത്തിലൊരു ട്വിറ്റർ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. വലിയ ജനത്തിരക്കിനിടയിൽ കടലിൽ ഒരു കുളിയും പാസാക്കി ചാടി പോകുന്ന കരടിയാണ് വീഡിയോയിലുള്ളത്. 20 ലക്ഷത്തിലധികം പേരാണ് വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്.

 

കഴിഞ്ഞ ദിവസം 11 മണിക്ക് ട്വീറ്റ് ചെയ്ത വീഡിയോക്ക് ഇതുവരെ 569 റീ ട്വീറ്റുകളാണ് ലഭിച്ചത്. 2957 പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്.Cdawg എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. അതേസമയം കരടി എങ്ങനെ കടലിൽ എത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കരടി വെക്കേഷനിൽ ആയിരിക്കാം എന്നാണ് വീഡിയോ കണ്ട് കമൻറിട്ടവർ പറഞ്ഞത്. സംഭവം എന്തായാലും വൈറൽ ലിസ്റ്റിൽ കയറിപറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News