Viral Video : എവിടെ അവൻ? കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തോട് മല്ലിട്ട് കരടി

Viral video : വൈൽഡ് അനിമൽസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 05:22 PM IST
  • വൈൽഡ് അനിമൽസ് എന്ന ട്വിറ്റെർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിൽ അധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.
  • എനിക്ക് ഇത് എല്ലാ ദിവസവും രാവിലെ പറ്റാറുണ്ട് എന്ന അടികുറുപ്പോടെയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
Viral Video : എവിടെ അവൻ? കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തോട് മല്ലിട്ട് കരടി

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്.  അതിൽ തന്നെ പട്ടികളുടെയും, പൂച്ചകളുടെയും ഒക്കെ വിഡിയോകൾ ഉണ്ടാകാറുണ്ടെങ്കിലും, വന്യ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താത്പര്യം തന്നെയുണ്ട്. വന്യ മൃഗങ്ങളുടെ ജീവിതം നേരിട്ട് കാണാനുള്ള ആഗ്രഹമാണ് ഇത് കാരണവും. ഇതിൽ തന്നെ   ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു കരടിയുടെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നേടുന്നത്. ഈ വീഡിയോ ആളുകളെ പൊട്ടി ചിരിപ്പിക്കുകയാണ്.

 മൃഗങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ ചിലർക്കെങ്കിലും പേടി തോന്നും. അതേസമയം ചില മൃഗങ്ങളുടെ വഴക്കുകൾ അത്ഭുതപെടുത്തുകയും ചെയ്യും. ഈ രണ്ട് വികാരങ്ങളും ഒരു പോലെ തോന്നുന്നത് കരടികൾ വഴക്കിടുന്ന വിഡിയോകൾ കാണുമ്പോഴാണ്. കുട്ടിത്തം തോന്നിക്കുന്ന ആർക്കും ഒരു സ്നേഹമൊക്കെ തോന്നിപോകുന്ന ജീവികളാണ് കരടികൾ. കരടികളെ അപകടകാരികളാണെങ്കിലും കാണുമ്പോൾ ഒരു ഇഷ്ടമൊക്കെ തോന്നും. അത് തന്നെയാണ് ടെഡി ബിയറുകളോട് താല്പര്യം വർധിക്കാൻ കാരണവും.

ALSO READ : Viral Video: പാമ്പിനെ വേട്ടയാടുന്ന കഴുകൻ, വീഡിയോ കണ്ടാൽ ഞെട്ടും..!

ഈ വീഡിയോയിൽ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തോട് തന്നെ വഴക്കിടുകയാണ് ഒരു കരടി. ഒരു കാട്ടിനുള്ളിൽ ഒരു കണ്ണാടി വെച്ചിരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. അതുവഴി വരുന്ന കരടി ആദ്യം കണ്ണാടിയിൽ നോക്കി, പെട്ടെന്ന് ഒരു കരടിയെ കണ്ട് പേടിക്കും. പിന്നീട് കണ്ണാടിക്ക് പിറകിൽ പോയി നോക്കും, വീണ്ടും കണ്ണാടിയുടെ മുമ്പിൽ വന്ന് നോക്കും. എന്നിട്ടും മറ്റൊരു കരടിയെ കാണാൻ കഴിയാതെ സ്വന്തം പ്രതിബിംബം കണ്ട കണ്ണാടി നശിപ്പിക്കുകയാണ് കരടി.

വൈൽഡ് അനിമൽസ് എന്ന ട്വിറ്റെർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിൽ അധികം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.  എനിക്ക്  ഇത് എല്ലാ ദിവസവും രാവിലെ പറ്റാറുണ്ട് എന്ന അടികുറുപ്പോടെയാണ്  ട്വിറ്ററിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇത് സ്ഥിരമായി സംഭവിക്കാറുണ്ടെന്ന് മറ്റും പലരും പറയുന്നുണ്ട്. ചില തന്റെ അതിർത്തിയിൽ കടന്നുകയറിയ മറ്റൊരു കരടിയാണെന്ന് കരുതിയാണ് കരടി ആക്രമിക്കുന്നതെന്നും ചില്ലറ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News