Viral Video: വൈറലാവുന്ന കോടീശ്വരൻ ബിൽ ഗേറ്റ്സിന്റെ നൃത്തം; പഴയ വീഡിയോ ഇപ്പോൾ വരാൻ കാരണം

വീഡിയോ 6.7 ദശലക്ഷത്തിലധികം വ്യൂകളുമായി വൈറലായി മാറി

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 04:40 PM IST
  • ലോസ്റ്റ് ഇൻ ഹിസ്റ്ററി ട്വിറ്റർ ഹാൻഡിലിലാണ് വീഡിയോ പങ്ക് വെച്ചത്
  • 'മൈക്രോസോഫ്റ്റ് വിൻഡോസ് 1995 ലോഞ്ച് പാർട്ടി' എന്നാണ് അടിക്കുറിപ്പ്
  • ഇതുവരെ 7,000-ലധികം ലൈക്കുകളും 900 റീട്വീറ്റുകളും ലഭിച്ചു
Viral Video: വൈറലാവുന്ന കോടീശ്വരൻ ബിൽ ഗേറ്റ്സിന്റെ നൃത്തം; പഴയ വീഡിയോ ഇപ്പോൾ വരാൻ കാരണം

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളുമായ ബിൽ ഗേറ്റ്സ്  ലോകത്തിലെ തന്നെ പ്രശസ്ത വ്യക്തികളിൽ ഒരാളാണ്. മൈക്രോസോഫ്റ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്ന ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നിൽ അദ്ദേഹം തൻറെ ജീവിതം സമർപ്പിച്ചു.

1995-ൽ മൈക്രോസോഫ്റ്റ് വിൻഡോസ് ലോഞ്ച് പാർട്ടിയിൽ അദ്ദേഹം നൃത്തം ചെയ്യുന്ന ഒരു പഴയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. വീഡിയോ 6.7 ദശലക്ഷത്തിലധികം വ്യൂകളുമായി വൈറലായി മാറി. ബിൽ ഗേറ്റ്‌സ് വേദിയിൽ പാർട്ടി നടത്തുകയും പാടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു.

 

ലോസ്റ്റ് ഇൻ ഹിസ്റ്ററി ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ 'മൈക്രോസോഫ്റ്റ് വിൻഡോസ് 1995 ലോഞ്ച് പാർട്ടി' എന്നാണ് അടിക്കുറിപ്പ് വീഡിയോയ്ക്ക് ഇതുവരെ 7,000-ലധികം ലൈക്കുകളും 900 റീട്വീറ്റുകളും 6.6 ദശലക്ഷം കാഴ്ചകളും ലഭിച്ചു. നിരവധി പേരാണ് ഗേറ്റ്സിൻറെ പ്രകടത്തിനെ വിലയിരുത്തി രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News