Viral Video: പശുവിനെ വേട്ടയാടാനെത്തി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മുതലയും പശുവും തമ്മിലുള്ള ഒരു വീഡിയോയാണ്. പശുവിനെ തന്റെ ഇരയാക്കാൻ ശ്രമിച്ച മുതലാളിക്ക് സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.   

Written by - Ajitha Kumari | Last Updated : Nov 2, 2022, 10:03 PM IST
  • മുതല പശുവിനെ വേട്ടയാടാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: പശുവിനെ വേട്ടയാടാനെത്തി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Crocodile Attack Viral Video: കാട്ടിൽ പലപ്പോഴും ശക്തരായ മൃഗങ്ങൾ ദുർബലരായ ജീവികളെ ആക്രമിക്കുകയും അവയെ തങ്ങളുടെ ഇരയാക്കുന്നതും പല വീഡിയോകളിലും നമ്മൾ കണ്ടിട്ടുള്ളതാണ് അല്ലെ?  എന്നാൽ ചിലപ്പോൾ ഇരയാക്കാമെന്ന് വിചാരിച്ചു ചെല്ലുന്നവർ തന്നെ ഇരയാകുന്നതും അതുപോലേ പേടിച്ചോടുന്നതും നമ്മൾ വീഡിയോകളിൽ കണ്ടിട്ടുണ്ട്.  ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളം കുടിക്കാൻ കുളത്തിലേക്ക് എത്തിയ പശുവിനെ ഒരു മുതല ഇരയാക്കാൻ ശ്രമിക്കുന്നത്. എന്നാൽ പിന്നെ സംഭവിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.  അതായത് തന്നെ ആക്രമിക്കാൻ വന്ന മുതലയുടെ പിടിയിൽ നിന്നും ധീരതയോടെ രക്ഷപ്പെടുന്ന പശുവിനെയാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്. 

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. ഇവയിൽ ചിലത് കാണുമ്പോൾ നമ്മൾ ഭയന്നുപോകുമെങ്കിൽ ചിലത് കാണുമ്പോൾ ആശ്ചര്യവും രസവുമൊക്കെ തോന്നാറുണ്ട്.  ഇപ്പോഴിതാ ഭയാനകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ ഒരു മുതല കുളത്തിൽ വെള്ളം കുടിച്ചിട്ട് മടങ്ങുന്ന പശുവിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാൻ കഴിയും.  പക്ഷെ പശു ആത്മധൈര്യം വിടാതെ നല്ല രീതിയിൽ ഫൈറ്റ് ചെയ്യുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. എങ്കിലും മുതലുണ്ടോ വിടുന്നു.. എങ്ങനെയെങ്കിലും പശുവിനെ വെള്ളത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയാണ് മുതല.  ഒടുവിൽ പിടിവലിയിൽ ഒന്നു തളർന്നുപോയ മുതല പിടി ഒന്ന് അയച്ചതും ജീവനും കൊണ്ട് ഓടുന്ന പശുവിനെയാണ് പിന്നെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്.  വീഡിയോ കാണാം...

Also Read: Shani Margi 2022: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by توفيق المحمد علي (@twfeq)

Also Read: മുതലയും നായക്കുട്ടിയും തമ്മിൽ കിടിലം ഫൈറ്റ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് വൈറലാകുന്നത്.  twfeq എന്ന ഇൻസ്റ്റാഗ്രാം പേജാണത്.  ഈ വീഡിയോ നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് 82.5 k വ്യൂസും ധാരാളം ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News