Viral Video: കൊച്ചു കുട്ടിയ്ക്കൊപ്പം ഡാൻസ് കളിച്ച് ആന, വീഡിയോ വൈറൽ

Viral Video: നാലോ അഞ്ചോ വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ആനയുടെ മുൻപിൽ നിന്ന് നൃത്തം ചെയ്യുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 10:25 AM IST
  • പെൺകുട്ടി നൃത്തം ചെയ്ത് കഴിയുന്നത് വരെ ആന അനങ്ങാതെ നിന്നു.
  • കുട്ടി ഡാൻസ് നിർത്തിയതും അതേ താളത്തിൽ ചെവിയും തലയും അനക്കി ആനയും നൃത്തം ചെയ്യാൻ തുടങ്ങി.
  • പെൺകുട്ടിയെ അനുകരിക്കും വിധമുള്ള ആനയുടെ പ്രവൃത്തി കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്നതാണ്.
Viral Video: കൊച്ചു കുട്ടിയ്ക്കൊപ്പം ഡാൻസ് കളിച്ച് ആന, വീഡിയോ വൈറൽ

വൈറൽ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ചില വീഡിയോകൾ അങ്ങനെ കണ്ടിരിക്കാൻ തന്നെ തോന്നും നമുക്ക്. പലതരം മാനസിക സമ്മർദ്ദങ്ങളിലൂടെ പോകുന്നവരാണ് നമ്മൾ ഓരോരുത്തരും. അത് കൊണ്ട് തന്നെ കൗതുകകരമായ വീഡിയോകൾ പലപ്പോഴും നമുക്ക് സന്തോഷകരവും മനസിന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നവയുമാണ്. കൊച്ചു കുട്ടികളുടെയും മൃ​ഗങ്ങളുടെയും ഒക്കെ കൗതുകം ജനിപ്പിക്കുന്ന വീഡിയോകളാണ് ആളുകൾ കൂടുതലായും കാണുക. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആനയുടെ വീഡിയോ ആണ്. ആന നൃത്തം ചെയ്യുന്നതും, മഴയത്ത് വെള്ളത്തിൽ കളിക്കുന്നതും അങ്ങനെ ഒത്തിരി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. 

അത്തരത്തിൽ ആനയുടെ നൃത്തം തന്നെയാണ് ഇവിടെയും വൈറലാകുന്നത്. എന്നാൽ ഈ വീഡിയോയിൽ ആന ഒറ്റയ്ക്ക് അല്ല ഡാൻസ് കളിക്കുന്നത്. ആനയ്ക്ക് ഒപ്പം ഒരു കൊച്ചു കുട്ടി കൂടിയുണ്ട്. നാലോ അഞ്ചോ വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ആനയുടെ മുൻപിൽ നിന്ന് നൃത്തം ചെയ്യുകയാണ്. പെൺകുട്ടി നൃത്തം ചെയ്ത് കഴിയുന്നത് വരെ ആന അനങ്ങാതെ നിന്നു. കുട്ടി ഡാൻസ് നിർത്തിയതും അതേ താളത്തിൽ ചെവിയും തലയും അനക്കി ആനയും നൃത്തം ചെയ്യാൻ തുടങ്ങി. ആനയ്ക്ക് അടുത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ആന തലകുലുക്കുന്നത് കണ്ട് അയാൾ ഒരൽപം മാറി നിൽക്കുന്നത് വീഡിയോയിൽ കാണാം. പെൺകുട്ടിയെ അനുകരിക്കും വിധമുള്ള ആനയുടെ പ്രവൃത്തി കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്നതാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by cute elephant pics (@cute_wild_tv)

Also Read: Viral Video: ആനകളുടെ മല്ലയുദ്ധം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

'cute_wild_tv' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് ഏഴിന് പങ്കുവച്ച ഈ വീഡിയോയ്ക്ക് അഞ്ച് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News