Emotional Wedding Video: അമ്മയുടെ ഫോട്ടോയുമായി പിതാവിന്‍റെ കൈ പിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക്, വികാരാധീനയായ വധുവിന്‍റെ വീഡിയോ വൈറല്‍

വിവാഹ സീസണ്‍  ആരംഭിച്ചതോടെ  പല തരത്തിലുള്ള വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 04:23 PM IST
  • അച്ഛന്‍റെ കൈപിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക് നടക്കുന്ന വധുവാണ് വീഡിയോയിലെ കഥാപാത്രം.
  • മെല്ലെ മെല്ലെ മണ്ഡപത്തിലേക്ക് നടക്കുന്ന വധുവിന്‍റെ കൈയില്‍ അമ്മയുടെ ഫോട്ടോയുമുണ്ട്‌.
  • വധുവിന്‍റെ കൈപിടിച്ച് ഒപ്പം നടക്കുന്ന പിതാവ് ദുഖത്തോടെ മുന്നോട്ട് നീങ്ങുമ്പോള്‍ വധു വികാരാധീനയായാവുന്നത് വീഡിയോയില്‍ കാണാം.
Emotional Wedding Video: അമ്മയുടെ ഫോട്ടോയുമായി പിതാവിന്‍റെ കൈ പിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക്,  വികാരാധീനയായ വധുവിന്‍റെ വീഡിയോ വൈറല്‍

Emotional Wedding Video: വിവാഹ സീസണ്‍  ആരംഭിച്ചതോടെ  പല തരത്തിലുള്ള വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്.  

വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോകളില്‍ പലതും  വളരെ തമാശ നിറഞ്ഞതാണ് എങ്കില്‍ ചിലത് വളരെ  ഉമോഷണല്‍ ആണ്.   ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ  ജനശ്രദ്ധയാകർഷിക്കുകയാണ്.  

ഈ വീഡിയോ യഥാർത്ഥത്തിൽ നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിൽ നിന്നുള്ളതാണ്.  തന്‍റെ പ്രവൃത്തിയിലൂടെ വധു എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ്.

പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത്  ഏറെ  വികാരാധീനമായ ഒരു സമയമാണ്.  സ്വന്തം മാതാപിതാക്കളെ വിട്ട് മറ്റൊരു കുടുംബത്തിലേയ്ക്ക് പറിച്ചു നടപ്പെടുന്ന സമയം.  വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ ഏറെ സന്തോഷത്തോടെ നടത്തി കണ്ണീരോടെയാണ്  മിക്ക പെണ്‍കുട്ടികളും ഭര്‍തൃഗൃഹത്തിലേയ്ക്ക്  യാത്രയാവുന്നത്. 

എന്നാല്‍, ഈ വീഡിയോയില്‍ കാണുന്ന വധു മറ്റുള്ളവരില്‍നിന്നും തികച്ചും വ്യത്യസ്തയാണ്.  ഏറെ വിഭിന്നയായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത  അവളുടെ ശൈലി ഹൃദയ സ്പർശിയാണ്. പാക്‌ വധുവിന്‍റെ ഈ വിവാഹ വീഡിയോ  പുറത്തു വന്നതുമുതല്‍  വ്യാപക പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.  

വീഡിയോ കാണാം:-

അച്ഛന്‍റെ കൈപിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക് നടക്കുന്ന വധുവാണ് വീഡിയോയിലെ കഥാപാത്രം.  മെല്ലെ മെല്ലെ മണ്ഡപത്തിലേക്ക് നടക്കുന്ന വധുവിന്‍റെ കൈയില്‍  അമ്മയുടെ ഫോട്ടോയുമുണ്ട്‌.   വധുവിന്‍റെ കൈപിടിച്ച് ഒപ്പം നടക്കുന്ന പിതാവ് ദുഖത്തോടെ മുന്നോട്ട് നീങ്ങുമ്പോള്‍  വധു വികാരാധീനയായാവുന്നത് വീഡിയോയില്‍ കാണാം. വധു തന്‍റെ വിവാഹ ദിനത്തില്‍   അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നുണ്ട്.  വരനും വിവാഹ വേദിയില്‍ ഉണ്ടായിരുന്ന അതിഥികളും വധുവിനെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം 

mahasphotographyofficial എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ പാക്കിസ്ഥാൻ വധുവിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹൃദയഭേദകമായ ഈ വീഡിയോ ഇതുവരെ മൂന്നു ലക്ഷത്തോളം   ആളുകള്‍ കണ്ടുകഴിഞ്ഞു.  ഹൃദയമുരുക്കുന്ന  വീഡിയോ എന്നാണ്  ഒരു ഉപയോക്താവ്  കുറിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News