വൈറലാകുന്ന ചില വീഡിയോകൾ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ നിരവധി വീഡിയോകളാണ് എല്ലാ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അഡ്രസ് ചോദിക്കാനെന്ന വ്യാജേന ഒരു ആൺകുട്ടിയെ സമീപിച്ച സുന്ദരി അവൻറെ പോക്കറ്റിൽ നിന്നും പഴ്സ് മോഷ്ടിക്കുന്നതാണ് വീഡിയോയിൽ. ഒരാൾ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്നതായി വീഡിയോയിൽ കാണാൻ കഴിയും. തൊട്ട് പിന്നാലെ എത്തിയ പെൺകുട്ടി ഏതോ വിലാസം ആയാളോട് ചോദിക്കുന്നുണ്ട്. പെൺകുട്ടിയുടെ ഉദ്ദേശം അറിയാതെ അയാൾ സുഖമായി വിലാസം വിശദീകരിച്ച് കൊടുക്കുന്നുണ്ട്,
തമസിക്കാൻ പാൻറ്സിൻറെ പോക്കറ്റിൽ തള്ളി നിന്നിരുന്ന പേഴ്സുമായി അവൾ കടന്നു കളഞ്ഞു. പേഴ്സ് പോയ വിവരം അയാൾ അറിഞ്ഞോ എന്നത് പോലും സംശയമാണ്.ഇവിടെ പഠിക്കേണ്ട കാര്യം ആരെയും വിശ്വസിക്കരുത്, പുറത്തിറങ്ങുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കുക എന്നതാണ്.
സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വിഡിയോ നിരവധി പേരാണ് കണ്ടത്. ഫൺടാപ്പ് എന്ന പേജിൽ ഇത് ഇൻസ്റ്റാഗ്രാമിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് രസകരമായ അടിക്കുറിപ്പോടെ ' ..ടാറ്റാ...' എന്നാണുള്ളത്. അതേസമയം ഇത് ഏതെങ്കിലും യൂ ടൂബ് ചാനലുകാർക്കായി ചെയ്തതാണോ എന്നും സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...