ഈ മദ്യപ്പുഴയെന്നൊക്കെയുള്ള ചില പ്രയോഗങ്ങൾ കേട്ടിട്ടില്ലേ? സാങ്കൽപ്പികം മാത്രമാണെങ്കിലും മദ്യം കൂടുതലാവുന്നിടത്തൊക്കെ മദ്യപ്പുഴ ഒഴുക്കൽ പ്രയോഗം ആളുകൾ ഉപയോഗിക്കാറുണ്ട്. ഇന്നേവരെ അത്തരം മദ്യപ്പുഴയൊന്നും ആരും കണ്ടതായും അറിവില്ല. എന്നാൽ പോർച്ചുഗലിൽ സമാനമായി ഇത്തരമൊരു സംഭവം നടന്നു.
രാവിലെ പോർച്ചുഗലിലെ ഒരു നഗരത്തിൽ എഴുന്നേറ്റവർ ഞെട്ടി മുറ്റം വഴി വൈൻ പുഴ ഒഴുകുന്നു. ആദ്യമാദ്യം ആർക്കും കാര്യം പിടികിട്ടിയില്ല. പിന്നെയാണ് വാർത്ത് വന്നത്. ഒരു വൈൻ ഫാക്ടറിയിലുണ്ടായ അപകടത്തിൻറെ ബാക്കി പത്രമായിരുന്നു വൈൻ പുഴ.
#FunFact: In Portugal, a wine factory mishap led to 3 million bottles of wine pouring into the streets after distillation tanks exploded. That's a wine lover's unexpected dream come true! #WineFlood #Portugal #wine pic.twitter.com/A9VUnnuEZ6
— Fun Facts (@funfactsrandom) September 13, 2023
പ്രാദേശിക ഡിസ്റ്റിലറിയായ സാവോ ലോറെൻകോ ഡോ ബെയ്‌റോയിലാണ് ഈ അപകടം സംഭവിച്ചത്. വൈൻ സൂക്ഷിച്ചിരുന്ന വലിയ കണ്ടെയ്നറുകൾ തകർന്നതാണ് വൈൻ റോഡിലേക്ക് ഒഴുകാൻ കാരണം. 3 ദശലക്ഷം കുപ്പി വൈൻ എങ്കിലും ഇത്തരത്തിൽ ഒഴുകി പോയെന്നാണ് കണക്ക്. സംഭവത്തിൻറെ വീഡിയോ എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ജനശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...