കണ്ണുവേദനയുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി; ആ കാഴ്ച

സ്ഥിരമായി മാറ്റുന്ന ലെൻസുകൾ മാറ്റാതെ പിറ്റേന്ന് ലെൻസ് വെച്ച് കൊണ്ടേയിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 05:53 PM IST
  • വീഡിയോ 5.1 മില്യൺ കാഴ്ചക്കാരുമായി അധികം താമസിക്കാതെ വൈറലായി
  • കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അപ്‌ലോഡ് ചെയ്തതാണ് വീഡിയോ
  • എല്ലാ ദിവസവും രാവിലെ പുതിയ ലെൻസുകൾ വെക്കുകയും ചെയ്തു
കണ്ണുവേദനയുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി; ആ കാഴ്ച

ന്യൂഡൽഹി: തുടർച്ചയായി കണ്ണ് വേദനയെത്തുടർന്നാണ് യുവതി ഡോക്ടറെ കാണാൻ എത്തിയത്.രണ്ട് പതിറ്റാണ്ടോളം അനുഭവപരിചയമുള്ള നേത്രരോഗ വിദഗ്ധയായ ഡോ. കാറ്റെറിന കുർതീവ യുവതിയുടെ കണ്ണ് പരിശോധിച്ചും. അധികം താമസിക്കാതെ തന്നെ ഡോക്ടറിന് കാര്യം പിടികിട്ടി. അധികം താമസിക്കാതെ തന്നെ 23 കോൺടാക്ട് ലെൻസുകൾ അവരുടെ കണ്ണിൽ നിന്നും ഡോക്ടർ നീക്കം ചെയ്തു.

തന്റെ ഇൻസ്റ്റാഗ്രാം പേജായ 'കാലിഫോർണിയ ഐ അസോസിയേറ്റ്‌സിൽ' ഡോക്ടർ വീഡിയോ പോസ്റ്റ് ചെയ്തു, അതിൽ രോഗിയുടെ കണ്ണിൽ നിന്ന് നേർത്ത ലെൻസുകൾ അവർ സൂക്ഷ്മമായി നീക്കം ചെയ്യുന്നത് കാണാം. കഥയെന്താണെന്നാൽ രാത്രിയിൽ വെച്ച ലെൻസുകൾ നീക്കം ചെയ്യാൻ മറന്നു പോയതാണ് കാരണം. 

 

 

ALSO READ: Viral Video : ആനകളുടെ കിടിലം ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ഇത് പോരാത്തതിന് എല്ലാ ദിവസവും രാവിലെ പുതിയ ലെൻസുകൾ വെക്കുകയും ചെയ്തു 23 ദിവസം തുടർച്ചയായി ഇത് ആവർത്തിക്കപ്പെട്ടതോടെ സംഭവം അൽപ്പം കോംപ്ലിക്കേറ്റഡ് ആയി മാറുകയായിരുന്നു. ഇന്നലെ എന്റെ ക്ലിനിക്കിൽ കോൺടാക്റ്റ് ലെൻസിൻറെ ഒരു വലിയ  കൂട്ടം ഡെലിവറി ചെയ്തു," എന്നായിരുന്നു ഡോക്ടറുടെ വീഡിയോ അടിക്കുറിപ്പ്.

Also Read: Viral Video: പൂച്ച മേക്കപ്പ് ഇടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോ 5.1 മില്യൺ കാഴ്ചക്കാരുമായി അധികം താമസിക്കാതെ വൈറലായി. "ഞാൻ ഈ സ്ത്രീക്ക് കണ്ണട ശുപാർശ ചെയ്യും; അവൾക്കായി കൂടുതൽ കോൺടാക്റ്റുകളൊന്നുമില്ല," ഒരു ഉപയോക്താവ് പറഞ്ഞു. "ഇത് വളരെ ഞെട്ടിപ്പിക്കുന്നതാണ്," മറ്റൊരു ഉപയോക്താവ് എഴുതി. തുടങ്ങി വ്യസ്തമായ കമൻറുകളാണ് വീഡിയോയുടെ താഴെ വരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News