കുഞ്ഞൻ പെൻ​ഗ്വിനെ വളഞ്ഞ് തിമിം​ഗലക്കൂട്ടം; ഒടുവിൽ സാഹസിക രക്ഷപ്പെടൽ

പെൻ​ഗ്വിന്റെ പോരാട്ടം അതിശയിപ്പിക്കുന്നതാണെന്നും ആത്മവിശ്വാസമാണ് പെ​ൻ​ഗ്വിനെ രക്ഷിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം

Written by - Zee Malayalam News Desk | Last Updated : May 1, 2022, 11:28 AM IST
  • പെൻ​ഗ്വിന്റെ പോരാട്ടം അതിശയിപ്പിക്കുന്നതാണെന്നും ആത്മവിശ്വാസമാണ് പെ​ൻ​ഗ്വിനെ രക്ഷിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം
  • എഴുത്തുകാരനും സഞ്ചാരിയുമായ മാറ്റ് കാർസ്റ്റനാണ് വീഡിയോ പകർത്തിയത്
  • ഭാര്യയുമൊത്തുള്ള അന്റാർട്ടിക്ക സന്ദർശനത്തിനിടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പകർത്തിയത്
കുഞ്ഞൻ പെൻ​ഗ്വിനെ വളഞ്ഞ് തിമിം​ഗലക്കൂട്ടം; ഒടുവിൽ സാഹസിക രക്ഷപ്പെടൽ

തിമിംഗല കൂട്ടത്തിനിടയിൽ അകപ്പെട്ടുപോയ കുഞ്ഞൻ പെൻ​ഗ്വിൻ അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി തവണ പരിശ്രമിച്ച ശേഷമാണ് പെൻ​ഗ്വിന് രക്ഷപ്പെടാൻ സാധിച്ചത്. പെൻ​ഗ്വിന്റെ പോരാട്ടം അതിശയിപ്പിക്കുന്നതാണെന്നും ആത്മവിശ്വാസമാണ് പെ​ൻ​ഗ്വിനെ രക്ഷിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. എഴുത്തുകാരനും സഞ്ചാരിയുമായ മാറ്റ് കാർസ്റ്റനാണ് വീഡിയോ പകർത്തിയത്. ഭാര്യയുമൊത്തുള്ള അന്റാർട്ടിക്ക സന്ദർശനത്തിനിടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പകർത്തിയത്. ദി സൺ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തിമിംഗല കൂട്ടത്തെ കണ്ടപ്പോൾ അവയുടെ ദൃശ്യങ്ങളെടുക്കുകയായിരുന്നു. എന്നാൽ അതിനിടയിലാണ് കുഞ്ഞു പെൻ​ഗ്വിനെ കണ്ടത്. പെൻ​ഗ്വിൻ രക്ഷപ്പെടണമെന്ന് മാത്രമാണ് ആ​ഗ്രഹിച്ചതെന്ന് മാറ്റ് കാർസ്റ്റൻ പറയുന്നു. അന്റാർട്ടിക്കയിലെ ഗെൽലെക്ക് കടലിടുക്കിലൂടെ ബോട്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് ഈ അപൂർവദൃശ്യം കാണാനിടയായത്. വേറെയും സന്ദർശകർ ബോട്ടിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു.

പലതവണ ബോട്ടിലേക്ക് ചാടാൻ പെൻ​ഗ്വിൻ ശ്രമിക്കുന്നുണ്ടെങ്കിലം തിരികെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പക്ഷേ, പ്രതീക്ഷ കൈവിടാതെയുള്ള പെൻഗ്വിന്റെ പരിശ്രമം ഒടുവിൽ വിജയം കണ്ടു. ആളുകൾക്കിടയിൽ ചെറിയ ഭയത്തോടെയാണ് പെൻ​ഗ്വിൻ ഇരുന്നത്. അൽപ നേരത്തിന് ശേഷം തിമിംഗലക്കൂട്ടം പോയെന്ന് ഉറപ്പാക്കി പെൻ​ഗ്വിൻ വീണ്ടും കടലിലേക്ക് തന്നെ മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News