Viral Video: റോഡില്‍ അലഞ്ഞ് തിരിഞ്ഞ് ഗൊറില്ല

ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

Last Updated : Jul 22, 2018, 01:32 PM IST
Viral Video: റോഡില്‍ അലഞ്ഞ് തിരിഞ്ഞ് ഗൊറില്ല

സൗദി: ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

സൗദി തലസ്ഥാനമായ റിയാദിലാണ് സംഭവം. യാതൊരു ഭീതിയും വിതയ്ക്കാതെ റോഡിലൂടെ നടക്കുന്ന ഗൊറില്ല വളരെ സൗമ്യനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ഭക്ഷണം നല്‍കാനും ആളുകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്ന ഗൊറില്ലയാണോ, സര്‍ക്കസ് ഗൊറില്ലയാണോ ഇതെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.  

ഏകദേശം മുപ്പത് മിനിറ്റോളം ഗൊറില്ല മേഖലയില്‍ അലഞ്ഞുതിരിഞ്ഞുവെന്നും തുടര്‍ന്ന് പൊലീസെത്തി കീഴടക്കുകയായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. 

Trending News