ആളുകൾക്ക് വീഡിയോകൾ കാണാൻ ഏറെ ഇഷ്ടമാണ്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്. ചിലർക്ക് സിനിമകളിലെ കോമഡിയും ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെയാണ് കാണാൻ താത്പര്യമെങ്കിൽ മറ്റ് ചിലർക്ക് ശരിക്കുള്ള സംഭവങ്ങളുടെ വീഡിയോകൾ കാണാനാണ് ഇഷ്ട്ടം. ഇതിൽ വിവാഹങ്ങളുടെ വീഡിയോയും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. നിരവധി വിചിത്രമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി എത്താറുണ്ട്. ഇപ്പോൾ ഒരു പാമ്പിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്. 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്പ് പടം ശരീരത്തിൽ നിന്ന് മാറ്റുന്നത്. മിക്ക ജീവികൾക്കും പാമ്പിനെ വളരെയധികം പേടിയാണ്. കാരണം അതിന്റെ വിഷം തന്നെയാണ്. എന്നാൽ ഇപ്പോൾ ഒരു ചിലന്തി വലയിൽ കുടുങ്ങി ജീവന് വേണ്ടി പിടയുന്ന പാമ്പിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: Viral Video : ഫോട്ടോഗ്രാഫറുടെ നേരെ പാഞ്ഞടുത്ത് സിംഹം, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ
ऐसा वीडियो आज तक नहीं दिखाई दिया. Spider ने अपने जाल में अजगर को फंसा लिया. This proves that we should not under estimate any one. This is rare...
Part 1 pic.twitter.com/K1xUM0kFAZ— Vinod Kumar Jha (@vkjha62) September 7, 2022
വിനോദ് കുമാർ ജാ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു പാമ്പ് കുടുങ്ങി കിടക്കുന്നതും രക്ഷപ്പെടാൻ കിടന്ന് പിടക്കുന്നതും കാണാം. ആരെയും ചെറുതാണെന്നും അപകടക്കാരിയല്ലെന്നും വിചാരിക്കരുത്. ഈ വീഡിയോയിൽ ചിലന്തി പാമ്പിനെ ആക്രമിക്കുന്നതും ഭക്ഷണമാക്കാനും ശ്രമിക്കുന്നുണ്ട്. വളരെ അപൂർവ്വത്തിൽ അപൂർവമായി മാത്രം കാണുന്ന ഒരു സംഭവമാണ് ഇത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...