ഡൊണാള്‍ഡ് ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവതിയെ ജോലിയില്‍ നിന്ന്‍ പുറത്താക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഹനവ്യൂഹത്തിന് നേരെഅശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി. ട്രംപിന്‍റെ വാ​ഹ​ന വ്യൂ​ഹം കടന്നു പോകവെയാണ് ജൂ​ല ബ്രി​സ്ക്മാ​ൻ(50) എ​ന്ന യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി.  അ​കി​മാ എ​ൽ​എ​ൽ​സി എ​ന്ന ക​മ്പ​നി​യാണ് യുവതിക്കെതിരെ നടപടി എടുത്തത്. 

Last Updated : Nov 7, 2017, 05:39 PM IST
ഡൊണാള്‍ഡ് ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവതിയെ ജോലിയില്‍ നിന്ന്‍ പുറത്താക്കി

വാ​ഷിം​ഗ്ട​ൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഹനവ്യൂഹത്തിന് നേരെഅശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി. ട്രംപിന്‍റെ വാ​ഹ​ന വ്യൂ​ഹം കടന്നു പോകവെയാണ് ജൂ​ല ബ്രി​സ്ക്മാ​ൻ(50) എ​ന്ന യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി.  അ​കി​മാ എ​ൽ​എ​ൽ​സി എ​ന്ന ക​മ്പ​നി​യാണ് യുവതിക്കെതിരെ നടപടി എടുത്തത്. 

ഒ‌​ക്ട​ബ​ർ 28ന് ​വി​ർ​ജീ​നി​യ​യി​ൽ ട്രം​പി​ന്‍റെ ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ന് സ​മീ​പത്ത് വെച്ചായിരുന്നു സംഭവം. ട്രം​പി​ന്‍റെ  വാ​ഹ​ന വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​യ യു​വ​തി ന​ടു​വി​ര​ൽ ഉ‍​യ​ർ​ത്തി കാ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം യുവതി തന്നെ ചി​ത്രം ട്വി​റ്റ​റി​ലും  ഫെയ്​സ്ബു​ക്കി​ലും പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ച്ച്ആ​ർ മാ​നേ​ജ​ർ വി​ളി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. 

അതേസമയം, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രക്തം തിളച്ചത് കൊണ്ടാണ് താനിത്തരത്തില്‍ പ്രതിഷേധിച്ചതെന്നും അതില്‍ ഒരു ഖേദവുമില്ലെന്ന്‍  ജൂലി വ്യക്തമാക്കി. എന്നാല്‍, പു​രു​ഷ സ​ഹ​പ്ര​വ​ർ​ത്ത​ക​ർക്കെതിരെ​ സമാന രീതിയില്‍ ആരോപണം  ഉ​യ​ർ​ന്ന​പ്പോ​ൾ അവര്‍ക്കെതിരെ ഒരു ന​ട​പ​ടിയും സ്വീകരിച്ചില്ലെന്നും യു​വ​തി ആ​രോ​പി​ച്ചു. എ​ന്നാ​ൽ ക​മ്പ​നി ഇ​തേ​ക്കു​റി​ച്ച് പ്ര​ക​രി​ച്ചി​ട്ടി​ല്ല.

Trending News