video: സിംഹകൂട്ടില്‍ കയറി നൃത്തം ചെയ്ത് യുവതി!!

ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ചിട്ടുള്ള മേഖലയിലാണ് യുവതി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ചാടി കടന്നത്‌.   

Last Updated : Oct 3, 2019, 08:36 AM IST
video: സിംഹകൂട്ടില്‍ കയറി നൃത്തം ചെയ്ത് യുവതി!!

സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയിലേയ്ക്ക് ചാടികടന്ന് സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി.

കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടാകുമെങ്കിലും സംഭവം സത്യമാണ്. അമേരിക്കയിലെ ബ്രോണ്‍ക്സ്‌ മൃഗശാലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 

ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ചിട്ടുള്ള മേഖലയിലാണ് യുവതി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ചാടി കടന്നത്‌. 

സിംഹത്തിന് മുന്നിലെത്തിയ യുവതി വെറുതെഇരുന്നില്ല കേട്ടോ. പാട്ടുപാടി നൃത്തം ചെയ്യുകയും ചെയ്തു. കണ്ടുനിന്നവരുടെ ചങ്കിടിച്ചുവെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് സിംഹമാണോയെന്ന്‍ വീഡിയോ കാണുമ്പോള്‍ നമുക്ക് തോന്നും.

 

 

യുവതിയുടെ കൂടെ വന്ന ആള്‍ ഇതെല്ലം വീഡിയോയില്‍ എടുക്കുകയും ചെയ്തു. സിംഹത്തിനു മുന്നില്‍ നിന്നപ്പോഴും യുവതിയ്ക്ക് ഒരു കൂസലുമില്ലായിരുന്നുവെന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. 

 

 

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തെക്കുറിച്ച് മൃഗശാലയിലെ അധികൃതര്‍ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.

മാത്രമല്ല യുവതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലയെന്നാണ് സൂചന. യുവതി ചെയ്തത് ഗുരുതരവും അപകടകരവുമായ കാര്യമാണെന്ന് മൃഗശാല അധികൃതര്‍ ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.  

Trending News