Alcohol consumption causes amnesia: ഈ കാര്യങ്ങൾ ഓർത്ത് "അടി"ച്ചോളൂ... ഇല്ലെങ്കിൽ ഓർമ്മയ്ക്ക് തിരിച്ചടി

Studies show that heavy drinkers are more likely to suffer from memory loss: മിതമായ അളവിലുള്ള മദ്യപാനം പോലും ഇത്തരത്തിൽ പല രോ​ഗങ്ങൾക്കും കാരണമായേക്കാം. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 02:39 PM IST
  • വാർധക്യ കാലത്തോട് അടുക്കുമ്പോഴാണ് സാധാരണയായി മറവിയുടെ ലക്ഷണങ്ങൾ തുടങ്ങുക എങ്കിലും ഇന്ന് യുവാക്കളിലും മറവി എന്നത് ഒരു വില്ലനായി മാറുകയാണ്.
  • അമിതമായി മദ്യപിക്കുന്നവർക്ക് ഓർമ്മക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
Alcohol consumption causes amnesia: ഈ കാര്യങ്ങൾ ഓർത്ത്  "അടി"ച്ചോളൂ... ഇല്ലെങ്കിൽ ഓർമ്മയ്ക്ക് തിരിച്ചടി

കുഞ്ഞു കുഞ്ഞു മറവികൾ അതാണ് ലക്ഷണം. നിത്യ ജീവിത്തിൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ അറിയാതെയങ്ങു മറന്നു പോവുക. തുടക്കത്തിൽ നമ്മൾ അത് അത്ര ശ്രദ്ധിക്കില്ലെങ്കിലും പിന്നീട് വലിയ ഉത്തരവാദിത്തങ്ങൾ മറന്നു പോകുമ്പോഴാണ് മറവിയെന്ന രോ​ഗം നമ്മെ കീഴ്പ്പെടുത്തിയെന്ന യാഥാർത്ഥ്യം തിരിച്ചറിയുക. വാർധക്യ കാലത്തോട് അടുക്കുമ്പോഴാണ് സാധാരണയായി മറവിയുടെ ലക്ഷണങ്ങൾ തുടങ്ങുക എങ്കിലും ഇന്ന് യുവാക്കളിലും മറവി എന്നത് ഒരു വില്ലനായി മാറുകയാണ്.

ഏത് പ്രായത്തിലായാലും മറവികൾക്ക് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു പ്രധാന കാരണമാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നവർക്ക് ഓർമ്മക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഫ്രാൻസിൽ മറവിരോഗം (Dementia) ബാധിച്ച പത്തു ലക്ഷം ആളുകളിൽ നടത്തിയ പഠനമാണ് ഈ വലിയ യാഥാർത്ഥ്യം തിരിച്ചറിയാൻ കാരണമായത്. മാത്രമല്ല ഈ രം​ഗത്ത് നടത്തിയ ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നായിരുന്നു.

മദ്യപാനം മൂലം ആശുപത്രി വാസം വരെ വേണ്ടി വന്ന കടുത്ത മദ്യപാനികളിലായിരുന്നു പഠനം നടത്തിയത്. ഇവരിൽ ഏകദേശം 57000 പേർക്ക് വാർധക്യത്തിലേക്ക് എത്തും മുന്നേ തന്നേ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.  ഇതിൽ 57 ശതമാനം പേരും അമിത മദ്യപാനികളായിരുന്നു. ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ദിവസം 60 ഗ്രാമിലധികം മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരെയും 40 ഗ്രാമിലധികം മദ്യം ഉപയോഗിക്കുന്ന സ്ത്രീകളെയുമാണ് അമിത മദ്യപാനികളായി കണക്കാക്കുന്നത്.

ALSO READ: വെള്ളമടിച്ച് കിളി പോയോ..? ഹാം​ഗ് ഓവർ മാറാൻ ഇതാ ചില നുറുങ്ങു വിദ്യകൾ

കടുത്ത മദ്യപാനവും മദ്യപാനം മൂലമുള്ള അനുബന്ധ പ്രശ്നങ്ങളുമാണ് മറവിരോഗം വരാനുള്ള പ്രധാന കാരണം എന്ന് പഠനം പറയുന്നു. കൂടാതെ പലപ്പോഴും അമിത മദ്യപാനം അകാലമരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. യാഥാർത്ഥ്യമെന്തെന്നാൽ മദ്യപാനം മൂലമുള്ള രോഗങ്ങൾ ആയുസ്സിന്റെ ശരാശരി 20 വർഷങ്ങൾ ആണ് വെട്ടിക്കുറയ്ക്കുന്നത്. മറവിരോഗം ബാധിച്ചവരുടെ എണ്ണത്തിൽ മുമ്പിൽ സ്ത്രീകളാണെങ്കിലും മറവിരോഗത്തിന്റെ ലക്ഷണങ്ങൾ മൂന്നിൽ രണ്ടു (64.9%) പുരുഷന്മാരിലും പ്രകടമായതായി പഠനം പറയുന്നു. അതിനാൽ തന്നെ മദ്യപാനം ഉപേക്ഷിക്കുക എന്നത് തന്നെയാണ് ഇത്തരത്തിലുള്ള രോ​ഗങ്ങളിൽ രക്ഷ നേടാനുള്ള ഏക മാർ​ഗം. 

മറവി മാത്രമല്ല മിതമായ അളവിലുള്ള മദ്യപാനം പോലും അറുപതോളം വിവിധ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് പഠനം പറയുന്നത്. അവയിലേറെയും മുൻകാലങ്ങളിൽ പറഞ്ഞു കേട്ടിട്ടുള്ളവ ആണെങ്കിലും ​ഗ്യാസ്ട്രിക് അൾസർ, തിമിരം തുടങ്ങിയ മറ്റുചില രോ​ഗങ്ങളും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. മദ്യപാനികൾ അടിക്കടി ആശുപത്രികളിൽ ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ​ഗവേഷകർ പറയുന്നു. മാത്രമല്ല ഇവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ രോ​ഗസാധ്യത കൂടുതലായി കണ്ടതിനു പിന്നിലും ജനിതക വ്യതിയാനങ്ങളല്ല മറിച്ച് മദ്യപാനമാണെന്ന് ​ഗവേഷകർ പറയുന്നു. വാസ്തവത്തിൽ രോ​ഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോ​ഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോ​ഗ്യസംഘടന പോലും പറയുന്നത്. അമിത മദ്യപാനം മൂലം യൂറോപ്പിൽ 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന വ്യക്തമാക്കി.

കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോ​ഗം പോലും യൂറോപ്യൻ മേഖലയിൽ കാൻസർ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തു വിട്ട റിപ്പോർ‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ആഴ്ച്ചയിൽ 1.5ലിറ്റർ വൈനിൽ കുറവോ, 3.5 ലിറ്റർ ബിയറിൽ കുറവോ കഴിക്കുന്നതുപോലും ആരോ​ഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോ​ഗ്യസംഘടന പറഞ്ഞത്. അതിനാൽ ജീവിതത്തിലെ ആ അനാരോ​ഗ്യകരമായ ശീലം ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News