World Food Safety Day 2023: "ഭക്ഷണത്തിന്റെ നിലവാരം ജീവൻ രക്ഷിക്കും"; ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ചരിത്രവും പ്രധാന്യവും അറിയാം

World Food Safety Day 2023 Theme: മതിയായ പോഷകാഹാരവും നല്ല ആരോഗ്യവും ഉറപ്പാക്കുന്ന രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നതും ആരോഗ്യത്തിന് ഹാനികരമാകുന്ന ചില രോഗാണുക്കളുടെയും വിഷവസ്തുക്കളുടെയും സാന്നിധ്യം മൂലം ഉണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 12:20 PM IST
  • ഭക്ഷ്യ നിലവാരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ലോകമെമ്പാടും ജൂൺ ഏഴിന് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു
  • ഭക്ഷ്യജന്യ രോഗങ്ങൾ മൂലം ഓരോ വർഷവും 4,20,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത്
World Food Safety Day 2023: "ഭക്ഷണത്തിന്റെ നിലവാരം ജീവൻ രക്ഷിക്കും"; ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ചരിത്രവും പ്രധാന്യവും അറിയാം

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2023: ആരോഗ്യകരമായ ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുകയും സംഭരിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള രീതിയായി ഭക്ഷ്യ സുരക്ഷയെ നിർവചിക്കാം. മതിയായ പോഷകാഹാരവും നല്ല ആരോഗ്യവും ഉറപ്പാക്കുന്ന രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നതും ആരോഗ്യത്തിന് ഹാനികരമാകുന്ന ചില രോഗാണുക്കളുടെയും വിഷവസ്തുക്കളുടെയും സാന്നിധ്യം മൂലം ഉണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷ്യജന്യ രോഗങ്ങൾ മൂലം ഓരോ വർഷവും 4,20,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത്. ഭക്ഷ്യ നിലവാരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ലോകമെമ്പാടും ജൂൺ ഏഴിന് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ചരിത്രം, പ്രാധാന്യം ഈ വർഷത്തെ പ്രമേയം എന്നിവ അറിയാം.

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2023: ചരിത്രം

എഫ്എഒ/ ഡബ്ല്യുഎച്ച്ഒ ഫുഡ് സ്റ്റാൻഡേർഡ് പ്രോഗ്രാം നടപ്പിലാക്കുന്ന കോഡെക്‌സ് അലിമെന്റേറിയസ് കമ്മീഷൻ (സിഎസി), 2016-ൽ ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കാനുള്ള നിർദ്ദേശത്തെ പിന്തുണച്ചു. ഒരു വർഷത്തിനുശേഷം, ജൂലൈയിൽ, ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്എഒ) സമ്മേളനത്തിൽ ലോകാരോ​ഗ്യ സം​ഘടന പിന്തുണച്ച ഒരു പ്രമേയം അംഗീകരിച്ചുകൊണ്ട് അതിന്റെ 40-ാം സെഷൻ ഈ ആശയത്തെ പിന്തുണച്ചു.

2018 ഡിസംബർ 20ന്, ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി അതിന്റെ 73/250 പ്രമേയത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനം സ്ഥാപിച്ചു. കൂടാതെ, ലോകാരോഗ്യ അസംബ്ലി 2020 ഓഗസ്റ്റ് മൂന്നിന് ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. ഭക്ഷ്യസുരക്ഷ, ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങൾ തടയൽ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പെന്ന നിലയിൽ ലോക ഭക്ഷ്യസുരക്ഷാ ദിനം പ്രാധന്യം അർഹിക്കുന്നു. ഭക്ഷ്യ സുരക്ഷ നിലനിർത്തുന്നതിനുള്ള ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്.

ALSO READ: Jamun Seeds Benefits: ഞാവൽ പഴം മാത്രമല്ല, കുരുവും മികച്ചത്; അറിയാം ഞാവൽ വിത്തിന്റെ ​ഗുണങ്ങൾ

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2023: പ്രാധാന്യം

ആധുനിക കൃഷിരീതികൾ ഭക്ഷണത്തിൽ കീടനാശിനികൾ, രാസവസ്തുക്കൾ, അഡിറ്റീവുകൾ എന്നിവയുടെ അളവ് വർധിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്, നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കും. ജലമലിനീകരണവും ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. എല്ലാ ഉപഭോക്താക്കൾക്കും മികച്ച ആരോഗ്യം ഉറപ്പാക്കാൻ ഭക്ഷ്യ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2023: പ്രമേയം

ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം "ഭക്ഷണ നിലവാരം ജീവൻ രക്ഷിക്കുന്നു" എന്നതാണ്. ഭക്ഷണം സുരക്ഷിതമാണോ എന്നറിയാൻ ഉപഭോഗ വസ്തുക്കളുടെ പാക്കേജിംഗിലെ വിവരങ്ങളെ ശ്രദ്ധിക്കേണ്ടതാണ്. പലരും ഇക്കാര്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ഈ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർഷകരെയും ഭക്ഷണം സംസ്കരിക്കുന്നവരെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

പോഷകാഹാരത്തെയും അലർജിയെയും കുറിച്ചുള്ള ലേബലുകൾ കൃത്യമായ തീരുമാനമെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇത്തരം വിവരങ്ങൾ ഭക്ഷ്യവസ്തുക്കളിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ആരോ​ഗ്യകരമായ ഭക്ഷണം വിപണനം ചെയ്യുന്നതിനും ഉപഭോക്താവിന് മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതിനും സഹായിക്കും.

അമിതമായി കീടനാശിനി ഉപയോ​ഗിക്കുന്നതും രാസപദാർഥങ്ങൾ ചേർക്കുന്നതും പല രാജ്യങ്ങളിലും ​ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. എന്നിരുന്നാലും രാസ കീടനാശിനികൾ ഉപയോ​ഗിക്കുന്നത് വർധിച്ചിരിക്കുകയാണ്. ഇത് ​ഗുരുതരമായ ആരോ​ഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. പല വിട്ടുമാറാത്ത രോ​ഗാവസ്ഥകൾക്കും ഇത് കാരണമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News