ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി ലോകരാജ്യങ്ങള്‍...
ഭീകരര്‍ക്ക് അഭയം നല്‍കരുതെന്നും, ഒപ്പം അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കരുതെന്നും അമേരിക്ക പാക്കിസ്ഥാന് താക്കീത് നല്കിയിരികുകയാണ്. സ്വന്തം മണ്ണില്‍ ഭീകരവാദം തടയാന്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഫെബ്രുവരി 14ന് ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന ചാവേറാക്രമണത്തെ അപലപിച്ച് ജപ്പാന്‍. ഭീകരവാദത്തിനെതിരെ കടുത്ത നിലപാട് കൈക്കൊള്ളാന്‍ ജപ്പാന്‍ പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചു.
കാശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്കാകുലരാണ്. ഫെബ്രുവരി 14ന് നടന്ന ചാവേറാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതായും ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കോനോ പറഞ്ഞു.
അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജപ്പാന്‍ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്.