ഭാര്യയുടെ ജന്മദിനം മറന്നാൽ ഗുരുതര ശിക്ഷ ലഭിക്കുന്ന സ്ഥലം, അത് മാത്രമല്ല

വിവാഹിതരായ ദമ്പതികൾക്കാണ് ഈ നിയമം ബാധകമാവുക. വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്ക് അവരവരുടെ കുടുംബപ്പേരുകൾ ഉപയോഗിക്കാൻ ജപ്പാനില്‍ അനുവാദമില്ല

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 11:07 AM IST
  • വിവാഹിതരായ ദമ്പതികൾക്കാണ് ഈ നിയമം ബാധകമാവുക
  • ഈ നിയമം ലംഘിക്കുന്നവർ കനത്ത പിഴ അടക്കേണ്ടി വരും
  • 2015 -ൽ ജപ്പാനിലെ സുപ്രീം കോടതി ഈ നിയമം ശരിവച്ചു.
ഭാര്യയുടെ ജന്മദിനം മറന്നാൽ ഗുരുതര ശിക്ഷ ലഭിക്കുന്ന സ്ഥലം, അത് മാത്രമല്ല

ലോകമെമ്പാടും വിചിത്രമായ നിരവധി നിയമങ്ങളുണ്ട്, ഭാര്യയുടെ ജന്മദിനം മറക്കുന്നത് മുതൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് വരെ കുറ്റമായി കണക്കാക്കപ്പെടുന്ന രാജ്യങ്ങളുണ്ട് ലോകത്ത്.  സമാനമായ രീതിയിൽ ജപ്പാനിലും ഉണ്ട് വിചിത്രമായ ഒരു നിയമം. ഇവിടെ ജാതിയും മതവും പരിഗണിക്കാതെ, വ്യക്തികൾ ഒരേ കുടുംബപ്പേര് പങ്കിടണം. ഈ നിയമം ലംഘിക്കുന്നവർ കനത്ത പിഴ അടക്കേണ്ടി വരും.

വിവാഹിതരായ ദമ്പതികൾക്കാണ് ഈ നിയമം ബാധകമാവുക. വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്ക് അവരവരുടെ കുടുംബപ്പേരുകൾ ഉപയോഗിക്കാൻ ജപ്പാനില്‍ അനുവാദമില്ല. പകരം എല്ലാവരും ഒറ്റ കുടുംബപേര് സ്വീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2531 ആകുമ്പോഴേക്കും ജപ്പാനില്‍ സാറ്റോ ഷാന്‍ എന്ന കുടുംബപേര് ഉള്ളവർ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് അടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ പറയുന്നു. 1898 മുതൽ ഈ നിയമം ജപ്പാനിൽ പ്രാബല്യത്തിലുണ്ട്. 

2015 -ൽ ജപ്പാനിലെ സുപ്രീം കോടതി ഈ നിയമം ശരിവച്ചു. ജപ്പാനിലെ മെയ്ജി കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കിയത്.  ആ കാലഘട്ടത്തിൽ ജപ്പാനില്‍ പുരുഷന്മാരായിരുന്നു സാധാരണയായി കുടുംബങ്ങളെ നയിച്ചിരുന്നത്. സ്വാഭാവികമായും സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ അധികാര പരിധിക്ക് കീഴിലേക്ക് മാറ്റുന്ന ഒരു ഫ്യൂഡൽ കുടുംബ വ്യവസ്ഥയായിരുന്നു അന്ന് നിലനിന്നിരുന്നത്. ജപ്പാനിലെ ജനസംഖ്യ, ഏകദേശം 125 ദശലക്ഷമാണ്.

നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 1.5% ത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ കുടുംബപ്പേര് 'സാറ്റോ' ( Sato) എന്നാണ്.  2022 നും 2023 നും ഇടയിൽ, സാറ്റോ എന്ന കുടുംബപ്പേരിന്‍റെ ഉപയോഗം 100 ശതമാനം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  2446 ആകുമ്പോഴേക്കും ജനസംഖ്യയുടെ 50 % ത്തിലധികം പേരും ഒരേ കുടുംബപ്പേര് പങ്കിടുമെന്നും 2531 ആകുമ്പോഴേക്കും ജപ്പാനിലെ മുഴുവൻ ജനങ്ങൾക്കും ഇത് സ്വീകരിക്കാമെന്നുമാണ് വിദഗ്ധരുടെ അനുമാനം. 

ജന്മദിനം മറന്നാൽ

ദ്വീപ് രാജ്യമായ സമോവയിലാണ് ഇത്തരമൊരു  നിയമമുള്ളത് .  മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സമോവയിലെ ഭർത്താക്കന്മാർ ആദ്യമായി ഭാര്യയുടെ ജന്മദിനം മറന്നാൽ മുന്നറിയിപ്പ് ലഭിക്കും.ആ പിശക് രണ്ടാമതും സംഭവിച്ചാൽ,  പിഴയോ അല്ലെങ്കിൽ ജയിൽ ശിക്ഷയോ നേരിടേണ്ടി വരും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News