കോട്ടയം ചിങ്ങവനത്ത് വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് പിടിയിൽ

യുവാവിന്റെ നഗ്നതാപ്രദർശം മൊബൈൽ പകർത്തി പെൺകുട്ടി പോലീസിന് ഏൽപ്പിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 10:58 PM IST
  • യുവാവിന്റെ അശ്ലീല പ്രവർത്തി പെൺകുട്ടി മുബൈലിൽ ചിത്രീകരിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
  • സംഭവത്തിൽ മന്ദിരം കവല സ്വദേശി സിബി ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ചിങ്ങവനത്ത് വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് പിടിയിൽ

കോട്ടയം : സംസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം. കോട്ടയം ചിങ്ങവനത്താണ് ഏറ്റവും പുതുതായി നഗ്നതാപ്രദർശനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിങ്ങവനത്ത് വിദ്യാർഥിനിക്ക് നേരെ യുവാവ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. യുവാവിന്റെ അശ്ലീല പ്രവർത്തി പെൺകുട്ടി മുബൈലിൽ ചിത്രീകരിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ മന്ദിരം കവല സ്വദേശി സിബി ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കഴിഞ്ഞ മാസം ബസിൽ വെച്ച് യാത്രക്കാരിയായ യുവനടി നേരെ നഗ്നതാപ്രദർശനവും സ്വയംഭോഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ ഏതാനും ചില സംഘടനകൾ ചേർന്ന് പൂമാലയിട്ട് സ്വീകരണം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News